മുകേഷ് അംബാനിയെ മറികടന്ന് ദിലീപ് സംഘ്‌വി ഏറ്റവും ധനികനായ ഇന്ത്യക്കാരനായി
വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ സണ്‍ ഫാര്‍മയുടെ പ്രൊമോട്ടറായ ദിലീപ് സംഘ്‌വി ഏറ്റവും ധനികനായ ഇന്ത്യക്കാരനായി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മുകേഷ് അംബാനിയെ മറികടന്നാണ് 59 കാരനായ സംഘ്‌വി ഈ നേട്ടത്തിന് അര്‍ഹനായത്.
വ്യാഴാഴ്ചയിലെ ക്ലോസിങ് നിരക്ക് പ്രകാരം 1.46 ലക്ഷം കോടി രൂപയാണ് ദിലീപിന്റെ ആസ്തി. സണ്‍ ഫാര്‍മ, അഡ്വാന്‍സ്ഡ് റിസര്‍ച്ച്, റാന്‍ബാക്‌സി ലാബ് എന്നിവയില്‍ 63 ശതമാനത്തിലേറെ ഓഹരി പങ്കാളിത്തമാണ് ഇദ്ദേഹത്തിനുള്ളത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് ഇന്‍ഫ്രസ്ട്രക്ടചര്‍ എന്നിവയുടെ പ്രധാന ഓഹരി ഉടമയായ മുകേഷ് അംബാനിയുടെ ആസ്തി 1.32 ലക്ഷം കോടി രൂപയാണ്. മുംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്.
അതേസമയം, ബ്ലൂംബര്‍ഗ്‌ഡോട്ട്‌കോമിന്റെ കോടീശ്വരന്മാരുടെ പട്ടികയില്‍ മുകേഷ് അംബാനിതന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരന്‍. രാജ്യാന്തര തലത്തില്‍ മുകേഷ് അംബാനിക്ക് 33ാമത്തെ സ്ഥാനമാണുള്ളത്. ആസ്തി 21.9 ബില്യന്‍ ഡോളറും. 39ാം സ്ഥാനത്തുള്ള ഷാംഘ് വിയുടെ ആസ്തി 19.7 ബില്യന്‍ ഡോളറാണ്.
https://www.facebook.com/Malayalivartha