നിലവിലുള്ള തൊഴിലാളി യൂണിയനുകൾക്ക് കനത്ത അടിയായി പുതിയ വ്യവസായ ചട്ടം...തൊഴിൽ അന്തരീക്ഷം മാറ്റിമറിക്കും...
ഇന്ന് ലോകസഭയിൽ അവതരിപ്പിച്ച പുതിയ വ്യവസായ ചട്ടം നിലവിൽ വരുന്നത് നിലവിലുള്ള തൊഴിലാളി യൂണിയനുകൾക്ക് കനത്ത അടിയായിരുക്കും ..
ഇതിലെ പ്രധാനപ്പെട്ട ഭേദഗതി കരാർ ജോലിക്കാർക്കും സ്ഥിരം ജോലിക്കാരുടെ ആനുകൂല്യങ്ങൾ ലഭിക്കുമെന്നതാണ്. ഇത് പക്ഷെ തൊഴിലാളി സംഘടനകൾ എതിർത്തതാണ് .കരാർ ജോലികളെ പ്രോത്സാഹിപ്പിക്കുന്ന ഭേദഗതിയാണ് ഇതെന്നാണ് തൊഴിലാളി സംഘടനകളുടെ വാദം
നിയമം നിലവിൽ വരുന്നതോടെ സ്ഥിരം ജോലിക്കാർക്കു ലഭിക്കുന്ന സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളടക്കം എല്ലാ വിധ ആനുകൂല്യങ്ങളും കരാർ ജോലിക്കാർക്കുംലഭിക്കും .
കരാർ കാലാവധിക്കു ശേഷം ജോലി നഷ്ടപ്പെടുന്നവർക്കായി 15 ദിവസത്തെ വേതനം ഉറപ്പു വരുത്തുന്ന ‘റീ സ്കില്ലിങ് ഫണ്ട്’ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട് . ബന്ധപ്പെട്ട വ്യവസായ സ്ഥാപനം ഇതിനാവശ്യമായ തുക ഫണ്ടിലേക്ക് അടയ്ക്കണം.
തൊഴിലാളി സംഘടനകൾക്ക് ഏറ്റവും വലിയ അടികിട്ടിയിരിക്കുന്നത് സമരങ്ങൾ സംബന്ധിച്ച വ്യവസ്ഥകളിലാണ് ..ഇനി ജോലിക്ക് ഹാജരാകാതെ സമരം ചെയ്‌താൽ അത് കാഷ്വൽ ലീവ് ആയി പരിഗണിക്കും.കൂടാതെ മിന്നൽ സമരങ്ങൾ ഇനി നടത്താനാവില്ല. സമരത്തിനും ലോക്കൗട്ടിനും രണ്ടാഴ്ച മുൻപ് നോട്ടിസ് നൽകിയിരിക്കണമെന്നാണ് വ്യവസ്ഥ. ..
ഒരു സ്ഥാപനത്തിലെ 75 ശതമാനമോ അതിലധികമോ തൊഴിലാളികളുടെ പിന്തുണയുള്ള യൂണിയനായിരിക്കും അവിടുത്തെ അംഗീകൃത യൂണിയൻ. ഈ യൂണിയനു മാത്രമേ സമരം സംബന്ധിച്ചും മറ്റുമുള്ള ചർച്ചകളിൽ പങ്കെടുക്കാനാവൂ. ഈ വ്യവസ്ഥ പാലിക്കുന്ന യൂണിയനുകൾ ഒരു സ്ഥാപനത്തിൽ ഇല്ലെങ്കിൽ പകരം ഒരു ചർച്ചാ കൗൺസിൽ രൂപവൽക്കരിക്കാനും നിർദേശമുണ്ട്. ഫലത്തിൽ തൊഴിലാളി യൂണിയനുകളുടെ സ്വാധീനം ഇല്ലാതാക്കുന്ന വ്യവസ്ഥയാണിതെന്നാണ് സംഘടനകൾ ആരോപിക്കുന്നത്
ട്രേഡ് യൂണിയൻ ആക്ട് 1926, ഇൻഡസ്ട്രിയൽ എംപ്ലോയ്മെന്റ് ആക്ട് 1946, ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട് 1947 എന്നിവ ചേർത്താണ് ഈ ചട്ടം കൊണ്ടു വരുന്നത്. നിലവിലുളള തൊഴിൽ നിയമങ്ങൾ ക്രോഡീകരിച്ചാണ് 4 ചട്ടങ്ങളാക്കി മാറ്റിയിട്ടുണ്ട്
https://www.facebook.com/Malayalivartha