ഓഹരി വിപണിയില്‍ നഷ്ടംതുടരുന്നു... സെന്‍സെക്സ് 31 പോയന്റ് താഴ്ന്ന് 40770ലും നിഫ്റ്റി 15 പോയന്റ് നഷ്ടത്തില്‍ 12033ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടംതുടരുന്നു. സെന്‍സെക്സ് 31 പോയന്റ് താഴ്ന്ന് 40770ലും നിഫ്റ്റി 15 പോയന്റ് നഷ്ടത്തില്‍ 12033ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 363 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 212 ഓഹരികള്‍ നഷ്ടത്തിലുമാണ്. 43 ഓഹരികള്‍ക്ക് മാറ്റമില്ല. വാഹനം ഒഴികെയുള്ള വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകളും നഷ്ടംനേരിട്ടു.
ഭാരതി ഇന്‍ഫ്രടെല്‍, ടാറ്റ സ്റ്റീല്‍, വേദാന്ത, ഹിന്‍ഡാല്‍കോ, ഗ്രാസിം, യെസ് ബാങ്ക്, കോള്‍ ഇന്ത്യ, വിപ്രോ, യുപിഎല്‍, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ബജാജ് ഓട്ടോ, എസ്ബിഐ, ബ്രിട്ടാനിയ, മാരുതി സുുസകി, ടാറ്റ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, ഐഒസി, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
"
https://www.facebook.com/Malayalivartha