റിപ്പോ നിരക്കില്‍ മാറ്റമില്ല.....റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 5.15 ശതമാനത്തില്‍ നിലനിര്‍ത്തി
റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 5.15 ശതമാനത്തില്‍ നിലനിര്‍ത്തി. വീണ്ടും കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിലവിലെ പണപ്പെരുപ്പ നിരക്കിലെ വര്‍ധനയാണ് നിരക്ക് കുറയ്ക്കാന്‍ തടസ്സം. പണപ്പെരുപ്പം 4.62 ശതമാനത്തിലേയ്ക്കാണ് ഈയിടെ ഉയര്‍ന്നത്. സെപ്റ്റംബര്‍ പാദത്തില്‍ രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനം 4.5 ശതമാനത്തിലേയ്ക്ക് താഴ്ന്നിരുന്നു. ആറര വര്‍ഷത്തെ താഴ്ന്ന നിരക്കാണിത്.
നടപ്പ് സാമ്പത്തിക വര്‍ഷം 6.1 ശതമാനം വളര്‍ച്ചയാണ് ആര്‍ബിഐയുടെ അനുമാനം. കലണ്ടര്‍ വര്‍ഷത്തില്‍ അഞ്ചുതവണ ആര്‍ബിഐ റിപ്പോ നിരക്ക് കുറച്ചിരുന്നു. മൊത്തം 1.35ശതമാനത്തിന്റെ കുറവാണ് ഈ വര്‍ഷം വരുത്തിയത്.
https://www.facebook.com/Malayalivartha