സംസ്ഥാനത്ത് പെട്രോള്‍ വില വീണ്ടും ഉയര്‍ന്നു, ലിറ്ററിന് 14 പൈസയുടെ വര്‍ധനയാണ് ഇന്നുണ്ടായത്
പത്തു ദിവത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് പെട്രോള്‍ വില വീണ്ടും ഉയര്‍ന്നു. ലിറ്ററിന് 14 പൈസയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഡീസല്‍ വില 21 പൈസ കൂടി.കൊച്ചിയില്‍ 77.08 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് വില. ഡീസല്‍ വില 69.74ല്‍ എത്തി. ഈ മാസം ഒന്നു മുതല്‍ പെട്രോള്‍ വിലയില്‍ കാര്യമായ മാറ്റം ഉണ്ടായിരുന്നില്ല. 77.02 പൈസയായിരുന്നു മാസാദ്യം കൊച്ചിയിലെ പെട്രോള്‍ വില. ആറാം തീയതി ഇതില്‍ ഏഴു പൈസയുടെ കുറവുണ്ടായി.
ഡീസല്‍ വിലയും ഈ മാസത്തില്‍ കാര്യമായ മാറ്റമില്ലാതെ തുടരുകയായിരുന്നു. സമീപ ദിവസങ്ങളിലെ വലിയ വര്‍ധനയാണ് ഡീസലിന് ഇന്നുണ്ടായിരിക്കുന്നത്.കഴിഞ്ഞ ദിവസം പാചക വാതക വിലയില്‍ കമ്ബനികള്‍ വര്‍ധന വരുത്തിയിരുന്നു. ഡല്‍ഹിയിലും മുംബൈയിലും യഥാക്രമം 13.5 രൂപയും 14 രൂപയുമാണ് വര്‍ധന. ഇതോടെ ഡല്‍ഹിയില്‍ സിലിണ്ടറിന് 695 രൂപയായി. മുംബൈയില്‍ 665 രൂപയാണ് പാചകവാതക വില.നവംബറില്‍ വില യഥാക്രമം 681.5 രൂപയും 651 രൂപയുമായിരുന്നു. ആഗസ്റ്റ് മുതലുളള കണക്കുകള്‍ പരിശോധിച്ചാല്‍ ഡല്‍ഹിയിലും മുംബൈയിലും യഥാക്രം 120 രൂപയുടെയും 118 രൂപയുടെയും വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha