ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം...
വ്യാപാര ആഴ്ചയുടെ ആദ്യദിനംതന്നെ ഓഹരി സൂചികകള്‍ കരുതലോടെ. വാഹന ഓഹരികള്‍ നേട്ടത്തിലാണ്. മാരുതി സുസുകിയുടെ ഓഹരി വില രണ്ടുശതമാനത്തോളം ഉയര്‍ന്നു. ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, എംആന്റ്എം എന്നീ ഓഹരികളും നേട്ടത്തിലാണ്. നവംബറില്‍ മാരുതി ഉത്പാദനം വര്‍ധിപ്പിച്ചതാണ് ഓഹരി വിലയില്‍ പ്രതിഫലിച്ചത്. സെന്‍സെക്സില്‍ 40,436 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റിയാകട്ടെ 11918ലുമാണ്.
എച്ച്സിഎല്‍ ടെക്, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര, സിപ്ല, വിപ്രോ, ഐടിസി, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ആഗോള വ്യാപകമായുള്ള പണലഭ്യതയിലെ കുറവ് രാജ്യത്തെ വിപണികളെയും ബാധിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ പണവായ്പാനയത്തില്‍ നിരക്ക് കുറയ്ക്കാതിരുന്നതും വിപണിയിലെ പ്രതീക്ഷകള്‍ തെറ്റിച്ചു.സീ എന്റര്‍ടെയന്‍മെന്റ്, യെസ് ബാങ്ക്, മാരുതി സുസുകി, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്സ്, വേദാന്ത, ടാറ്റ സ്റ്റീല്‍, യുപിഎല്‍, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.
https://www.facebook.com/Malayalivartha