ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 147 പോയന്റ് നേട്ടത്തില്‍ 40387ലും നിഫ്റ്റി 39 പോയന്റ് ഉയര്‍ന്ന് 11896ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 147 പോയന്റ് നേട്ടത്തില്‍ 40387ലും നിഫ്റ്റി 39 പോയന്റ് ഉയര്‍ന്ന് 11896ലുമാണ് വ്യാപാരം നടക്കുന്നത്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികള്‍ നേട്ടത്തിലാണ്. അടിസ്ഥാന സൗകര്യമേഖലയില്‍ പ്രഖ്യാപിക്കാനിരിക്കുന്ന പദ്ധതികളാണ് ഈ സ്ഥാപനങ്ങളുടെ ഓഹരികള്‍ക്ക് കരുത്തേകിയത്. ഇന്ന് നടക്കുന്ന കേന്ദ്ര മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടാകും.
ജിഐസി ഹൗസിങ് ഫിനാന്‍സിന്റെ ഓഹരിവില 2.8 ശതമാനവും ഇന്ത്യബുള്‍സ് ഹൗസിങ് 1.5 ശതമാനവും എസ്ആര്‍ഇഐ ഇന്‍ഫ്ര 3.7 ശതമാനവും പിഎന്‍ബി ഹൗസിങ് 2.3 ശതമാനവും എല്‍ആന്റ്ടി ഹൗസിങ് 2 ശതമാനവും കാന്‍ ഫിന്‍ ഹോം 2 ശതമാനവും എല്‍ഐസി ഹൗസിങ് ഫിനാന്‍സ് 1.8 ശതമാനവും ഉയര്‍ന്നു. യെസ് ബാങ്കിന്റെ ഓഹരി വില ഏഴുശതമാനം താഴ്ന്നു. പവര്‍ഗ്രിഡ് കോര്‍പ്, സിപ്ല, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബ്രിട്ടാനിയ, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ടെക് മഹീന്ദ്ര, ടിസിഎസ്, ഐടിസി, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്സ്, കോള്‍ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.
https://www.facebook.com/Malayalivartha