പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി അടുത്തു വരുന്നു... അവസാന തീയതി ഡിസംബർ 31.. ആധാറും പാനും ബന്ധിപ്പിക്കേണ്ടതിങ്ങനെ
പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി അടുത്തു വരുന്നു... സെപ്റ്റംബർ 30നാണ് ധനമന്ത്രാലയം ആധാറും പാനും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 31ലേയ്ക്ക് നീട്ടിയത്. ഇതിനുള്ളില്‍ പാനും ആധാറും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമാകും. 2019 ഏപ്രിൽ 1 മുതൽ ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യുമ്പോൾ ആധാർ നമ്പർ ലിങ്ക് ചെയ്യണം എന്നത് നിർബന്ധമാണ്. ഈ രണ്ട് രേഖകളും ലിങ്കുചെയ്യാതെ ഒരാൾക്ക് ഐടിആർ ഫയൽ ചെയ്യാൻ കഴിയില്ല.
ആധാറും പാനുംബന്ധിപ്പിക്കുന്നതിനുള്ള പൊതുജനങ്ങളുടെ സമയപരിധി ഇതുവരെ ഏഴ് തവണ നീട്ടിയിട്ടുണ്ട്.ഇത് വരെ ഇവ രണ്ടും ബന്ധിപ്പിച്ചിട്ടില്ലാത്തവർക്ക് വേണ്ടിയാണ് ഈ മുന്നറിയിപ്പ്.
ആദായനികുതി വകുപ്പ് നൽകുന്ന 10 അക്ക ആൽഫാന്യൂമെറിക് ഐഡന്റിഫിക്കേഷൻ നമ്പറാണ് പാൻ നമ്പർ. ഇത് ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളെ നികുതി വകുപ്പുമായി ബന്ധിപ്പിക്കുന്ന ഒന്നാണ് . യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഐഐ) നൽകുന്ന 12 അക്ക തിരിച്ചറിയൽ നമ്പറാണ് ആധാർ നമ്പർ.
വരുമാനം, നികുതിയിളവ്, നികുതി അടയ്‌ക്കൽ, നികുതി വരുമാനം തുടങ്ങിയ ഒരു നികുതിദായകന്റെ എല്ലാ സാമ്പത്തിക ഇടപാടുകളെയും കുറിച്ച് മനസ്സിലാക്കാൻ ഒരൊറ്റ പാൻ കാർഡ് മതി. അതുപോലെ മിക്ക ബാങ്കുകളിലും അക്കൗണ്ട് തുടങ്ങാനും ഇന്ത്യയിൽ നിക്ഷേപം നടത്താനും പാൻകാർഡ് നിർബന്ധമാണ്. ഒരു നികുതിദായകന്റെ ജീവിതത്തിലുടനീളം ആവശ്യമുള്ള ഒന്നാണ് പാൻ കാർഡ്.അതുകൊണ്ടു തന്നെ പാൻ കാർഡ് അസാധുവായാൽ ബുദ്ധിമുട്ടുകൾ ഏറെയാണ്
സർക്കാരിന്റെ പ്രധാന ആധാർ പദ്ധതി ഭരണഘടനാപരമായി സാധുതയുള്ളതാണെന്ന് സുപ്രീംകോടതി കഴിഞ്ഞ സെപ്റ്റംബറിൽ വ്യക്തമാക്കിയിരുന്നു. കൂടാതെ ആധാർ നമ്പർ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനും പാൻ അനുവദിക്കുന്നതിനും നിർബന്ധമായി തുടരുമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു
കേന്ദ്ര ബജറ്റ് 2018 പാൻ-ആധാർ ബന്ധിപ്പിക്കൽ നിയമത്തിൽ ഭേദഗതി വരുത്തുകയും സർക്കാർ നിശ്ചയിക്കുന്ന സമയ പരിധിയ്ക്ക് മുമ്പായി ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കേണ്ടത് നിർബന്ധമാക്കുകയും ചെയ്തിരുന്നു. ഈ തീയതിയ്ക്ക് മുമ്പ് ആധാറുമായി പാൻ ബന്ധപ്പെടുത്തിയില്ലെങ്കിൽ പാൻ അസാധുവാകുമെന്നും വ്യക്തമാക്കിയിരുന്നു. 2019 ലെ ബജറ്റിലും പാൻ ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെ അനന്തരഫലങ്ങൾ സർക്കാർ പരിഷ്കരിച്ചിരുന്നു
പാൻ, ആധാർ കാർഡുകളിലെ പൊരുത്തക്കേടുകൾ ഇവ തമ്മിൽ ബന്ധിപ്പിക്കാൻ തടസ്സമാകാറുണ്ട്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ എൻഎസ്ഡിഎൽ അല്ലെങ്കിൽ യുടിഐഐടിഎസ്എൽ സേവന കേന്ദ്രം സന്ദർശിക്കാം. ഇതിനായി, ആവശ്യമായ രേഖകൾക്കൊപ്പം 'അനുബന്ധം -1' ഫോം പൂരിപ്പിക്കണം.
എൻഎസ്ഡിഎൽ അല്ലെങ്കിൽ യുടിഐഐടിഎസ്എൽ സേവനങ്ങൾ സൌജന്യമല്ല. നിശ്ചിത ഫീസ് നൽകേണ്ടതുണ്ട്. പാൻ കാർഡും ആധാറും ബന്ധിപ്പിക്കുമ്പോൾ പാൻ അല്ലെങ്കിൽ ആധാർ വിശദാംശങ്ങളിൽ തിരുത്തൽ നടത്തുന്നുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കും ഫീസ്. പാൻ വിശദാംശങ്ങളിലുള്ള തിരുത്തലിന് 110 രൂപയാണ് ഫീസ്. ആധാർ വിശദാംശങ്ങൾ തിരുത്താൻ 25 രൂപയാണ് ഫീസ്.
ആധാറില്‍ നിങ്ങളുടെ മേൽവിലാസം മാറ്റാനും ഇപ്പോൾ എളുപ്പമാണ്. പെട്ടെന്ന് വീടുമാറേണ്ടി വന്നവർക്കും അടുത്തിടെ വിവാഹിതരായവർക്കും, ഈ സൗകര്യം ഉപയോഗിച്ച് നിങ്ങളുടെ ആധാർ വിലാസം പുതിയ വീട്ടിലേക്ക് എളുപ്പത്തിൽ തന്നെ അപ്ഡേറ്റ് ചെയ്യാൻ കഴിയും.നിങ്ങളുടെ വിലാസം സ്ഥിരീകരിക്കുന്നതിന് മറ്റൊരാളുടെ സഹായമ ആവശ്യമാണെന്ന് മാത്രം. ഇത് കുടുംബാംഗം തന്നെയോ, ബന്ധുവോ, സുഹൃത്തുക്കളോ, ഭൂവുടമയോ ആകാം. അവർ അവരുടെ വിലാസം തെളിവായി ഉപയോഗിക്കാൻ അനുവദിക്കണമെന്നു മാത്രം .താമസക്കാരനും വിലാസം വെരിഫൈ ചെയ്യുന്നയാളും ആധാറില്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരായിരിക്കണം.
ആധാറും പാനും ഓൺലൈനിൽ ബന്ധിപ്പിക്കുന്നത് എങ്ങനെ എന്ന് നോക്കാം...
ആദായനികുതി വകുപ്പ്, എൻഎസ്‌ഡിഎൽ അല്ലെങ്കിൽ യുടിഐടിഎസ്‌എൽ എന്നിവയിൽ ഏതെങ്കിലും ഔദ്യോഗിക വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക. 'Linking Aadhaar' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് മറ്റൊരു വിൻഡോ തുറക്കുക. അവിടെ നിങ്ങളുടെ പാൻ കാർഡ് ആധാർ കാർഡുമായി ലിങ്കുചെയ്യാൻ ആവശ്യപ്പെടും. നിങ്ങളുടെ പേര്, ജനനത്തീയതി, ലിംഗഭേദം എന്നിങ്ങനെയുള്ള എല്ലാ വിവരങ്ങളും നിങ്ങളുടെ ആധാർ കാർഡിലെ വിശദാംശങ്ങൾ ഉപയോഗിച്ച് സ്ഥിരീകരിക്കുക. നിങ്ങളുടെ ആധാർ കാർഡ് നമ്പർ സമർപ്പിച്ച് ക്യാപ്‌ച കോഡ് നൽകുക. 'ലിങ്ക് ആധാർ' എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
എസ്എംഎസ് വഴി നിങ്ങളുടെ ഫോണിൽ നിന്ന് എസ്എംഎസായി UIDPAN <12-അക്ക ആധാർ നമ്പർ> <10-അക്ക പാൻ നമ്പർ> എന്ന് ടൈപ്പുചെയ്യുക നിങ്ങളുടെ ആധാർ കാർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ നിന്ന് 567678 എന്ന നമ്പറിലേക്കാണ് SMS അയയ്ക്കേണ്ടത്
https://www.facebook.com/Malayalivartha