ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 273 പോയന്റ് നേട്ടത്തില്‍ 40854ലിലും നിഫ്റ്റി 70 പോയന്റ് ഉയര്‍ന്ന് 12042ലുമെത്തി
ആഗോള വിപണികളിലെ നേട്ടം ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചു. വ്യാപാരം ആരംഭിച്ചയുടന സെന്‍സെക്സ് 273 പോയന്റ് നേട്ടത്തില്‍ 40854ലിലും നിഫ്റ്റി 70 പോയന്റ് ഉയര്‍ന്ന് 12042ലുമെത്തി.യുഎസ്-ചൈന വ്യാപാര യുദ്ധംസംബന്ധിച്ച ആശങ്കകള്‍ അകന്നതാണ് നിക്ഷേപകരില്‍ ആത്മവിശ്വാസം പകര്‍ന്നത്. ബാങ്ക്, ലോഹം ഓഹരികളാണ് മികച്ച നേട്ടത്തില്‍. ബാങ്കിങ് ഓഹരികളില്‍ യൂക്കോ ബാങ്ക് 12 ശതമാനവും കോര്പ്പറേഷന് ബാങ്ക് 11 ശതമാനവും യെസ് ബാങ്ക് 2.5ശതമാനവും ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് 3 ശതമാവവും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 2.7 ശതമാനവും സിന്‍ഡിക്കേറ്റ് ബാങ്ക് രണ്ട് ശതമാനവും എസ്ബിഐ 1.5ശതമാനവും ഉയര്‍ന്നു.
ലോഹക്കമ്പനികളുടെ ഓഹരികളില്‍ വേദാന്തയും ഹിന്‍ഡാല്‍കോയും സെയിലും ടാറ്റ സ്റ്റീലും നാല്‍കോയും ഒരു ശതമാനംമുതല്‍ നാലുശതമാനംവരെ നേട്ടത്തിലാണ്.
"
https://www.facebook.com/Malayalivartha