ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 223 പോയന്റ് നേട്ടത്തില്‍ 41155ലും നിഫ്റ്റി 57 പോയന്റ് ഉയര്‍ന്ന് 12111ലുമാണ് വ്യാപാരം
ആഗോള വിപണികളിലെ നേട്ടം ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചു. സെന്‍സെക്സ് 223 പോയന്റ് നേട്ടത്തില്‍ 41155ലും നിഫ്റ്റി 57 പോയന്റ് ഉയര്‍ന്ന് 12111ലുമാണ് വ്യാപാരം നടക്കുന്നത്. ചൈന-യുഎസ് വ്യാപാര കരാര്‍ യാഥാര്‍ഥ്യമായതും യുകെ തിരഞ്ഞെടുപ്പുമാണ് വിപണിയില്‍ ഉണര്‍വുണ്ടാക്കിയത്. ഗെയില്‍, യുപിഎല്‍, ഒഎന്‍ജിസി, ഐഒസി, എന്‍ടിപിസി, പവര്‍ഗ്രിഡ് കോര്‍പ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
അതേസമയം, പൗരത്വ ഭേദഗതി ബില്ലിനെതിരെ തുടരുന്ന പ്രതിഷേധങ്ങളും സാമ്പത്തിക രംഗത്തെ തളര്‍ച്ചയും വിപണിക്ക് പ്രതികൂല ഘടകങ്ങളാണ്. വേദാന്ത, സീ എന്റര്‍ടെയ്ന്‍മെന്റ്, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, മാരുതി സുസുകി, യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഐഷര്‍ മോട്ടോഴ്സ്, സിപ്ല, ടിസിഎസ്, ഐടിസി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
"
https://www.facebook.com/Malayalivartha