സ്നാപ്ഡീലിന്റെ ടെക്നോളജി വിഭാഗം തലവന്‍ രാജിവെച്ചു
സ്നാപ്ഡില്‍ ഡോട്ട് കോമിന്റെ ചീഫ് ടെക്നോളജി ഓഫീസര്‍ അമിതാബ് മിശ്ര സ്ഥാപനത്തില്‍ നിന്ന് ഒഴിഞ്ഞു. സ്വന്തം സ്ഥാപനം തുടങ്ങാനാണ് രാജിയെന്നാണ് സൂചന.
2011ല്‍ സ്നാപ്ഡീലില് ചേര്‍ന്ന മിശ്ര എന്‍ജിനിയറിങ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റിന്റെ ചുമതല വഹിച്ചുവരികയായിരുന്നു. സ്നാപ്ഡീലിന്റെ നിലവിലുള്ള ഓണ്‍ലൈന്‍ പ്ലൂറ്റ്ഫോം വികസിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് അമിതാബ്.
യാഹു ഇന്ത്യയിലും ആമസോണ്‍ വെബ് സര്‍വീസിലും ഉദ്യോഗസ്ഥനായ ജയേന്ദ്രന്‍ വേണുഗോപാലിനെ സാങ്കേതിക വിഭാഗം ഉപദേശകനായി നിയമിച്ചത് അടുത്തയിടെയാണ്.
https://www.facebook.com/Malayalivartha