വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഈ വര്‍ഷം ഇതുവരെ രാജ്യത്തെ ഓഹരി വിപണിയില്‍ നിക്ഷേപിച്ച തുക 99,966 കോടി(14.2 ബില്യണ്‍ ഡോളര്‍) രൂപ . ആറുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തുകയാണിത്. നിക്ഷേപമേറെയും ലാര്‍ജ് ക്യാപ് വിഭാഗത്തിലെ മികച്ച ഓഹരികളിലായിരുന്നു.2020 സാമ്പത്തിക വര്‍ഷത്തിലും പ്രതീക്ഷിക്കുന്നത് കൂടുതൽ നിക്ഷേപം ...
വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഈ വര്‍ഷം ഇതുവരെ രാജ്യത്തെ ഓഹരി വിപണിയില്‍ നിക്ഷേപിച്ച തുക 99,966 കോടി(14.2 ബില്യണ്‍ ഡോളര്‍) രൂപ . ആറുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തുകയാണിത്. നിക്ഷേപമേറെയും ലാര്‍ജ് ക്യാപ് വിഭാഗത്തിലെ മികച്ച ഓഹരികളിലായിരുന്നു.
2013 കലണ്ടര്‍ വര്‍ഷത്തിലാണ് ഇതില്‍ കൂടുതല്‍ നിക്ഷേപമെത്തിയത്. അന്ന് 1,10,000 കോടി രൂപ ആയിരുന്നു നിക്ഷേപത്തുക . അതായത് 20.1 ബില്യണ്‍ ഡോളര്‍
2019 കലണ്ടർ വർഷത്തിലെ അവസാന മൂന്ന് മാസങ്ങളായ ഒക്ടോബർ ,നവംബർ ,ഡിസംബർ മാസങ്ങളിൽ മാത്രം 43,781 കോടി രൂപ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിക്കപ്പെട്ടു. വിദേശ നിക്ഷേപകര്‍ ഒക്ടോബറില്‍ രാജ്യത്തെ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത് 3,800 കോടി രൂപയാണ് . ഡെപ്പോസിറ്ററികളില്‍നിന്ന് ലഭിക്കുന്ന ഡാറ്റ പ്രകാരം 3,769.56 കോടി രൂപയാണ് രാജ്യത്തെ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത്
ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളിൽ 22,463 കോടി രൂപയുടെ വിദേശനിക്ഷേപം പിൻവലിക്കപ്പെട്ടിരുന്നു. ബി.എൻ.പി പാരിബാസ് പുറത്തുവിട്ട കണക്കുകളിലാണ് 2019 ൽ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള വിദേശ നിക്ഷേപം വൻതോതിൽ വർദ്ധിച്ചതായി പറയുന്നത്.
ഇന്ത്യയിലേക്ക് 2013 ൽ 1,13,136 കോടിയുടെ വിദേശനിക്ഷേപമാണ് എത്തിയത്. 2014 ൽ 97054 കോടിയെത്തി. 2015 ൽ വെറും 17,808 കോടിയായി ഇത് ഇടിഞ്ഞു. 2016 ൽ 20568 കോടി മാത്രമാണ് ഇന്ത്യയിലേക്ക് എത്തിയത്.2017 ൽ 51252 കോടി നിക്ഷേപം എത്തി. 2018 ൽ നിക്ഷേപങ്ങൾ വൻതോതിൽ പിൻവലിക്കപ്പെട്ടു. നിക്ഷേപത്തിൽ 33014 കോടി രൂപ കുറവ് വന്നു.
ഇപ്പോൾ 99966 കോടി 2019 ൽ വിദേശനിക്ഷേപമായി ഇന്ത്യയിലേക്കെത്തുന്നത് ശുഭസൂചനയാണ്. ഇന്ത്യൻ മൂലധന വിപണിയില്‍ വിദേശനിക്ഷേപകർക്ക് മുൻപുണ്ടായിരുന്ന വിശ്വാസം തിരികെ വരുന്നുവെന്ന സൂചനയാണ് ഇത് നൽകുന്നത്
വിദേശ നിക്ഷേപകരുടെ സാന്നിധ്യം സൂചികകള്‍ക്ക് കരുത്തേകി. ബിഎസ്ഇ സെന്‍സെക്‌സ് 15 ശതമാനമാണ് കുതിച്ചത്. നിഫ്റ്റി 50ലെ നേട്ടം 12 ശതമാനമാനവുമാണ്.. വിദേശ നിക്ഷേപകരുടെയും ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകളുടെയും കനത്ത നിക്ഷേപത്തെതുടര്‍ന്ന് 2017 കലണ്ടര്‍വര്‍ഷത്തില്‍ സെന്‍സെക്‌സ് 28 ശതമാനം നേട്ടമുണ്ടാക്കിയിരുന്നു .നിഫ്റ്റിയാകട്ടെ 29 ശതമാനവും. അന്ന് വിദേശ നിക്ഷേപകര്‍ 51,252 കോടി രൂപയും മ്യൂച്വല്‍ ഫണ്ടുകള്‍ 1,20,000 കോടിയുമാണ് നിക്ഷേപം നടത്തിയത്. ഈ വര്ഷം ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ 52,850 കോടി രൂപയാണ് ഓഹരിയില്‍ നിക്ഷേപിച്ചത്......
ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ കമ്പനികളില്‍ നിക്ഷേമെത്തിയതോടെ സെപ്റ്റംബർ അവസാനം ഇവയുടെ ഓഹരി വില എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി. 21 ശതമാനം മുതല്‍ 56 ശതമാനം വരെ ആദായം ഈ കാലയളവില്‍ ഈ കമ്പനികളുടെ ഓഹരികള്‍ നിക്ഷേപകന് നല്‍കി
2020 സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര നിക്ഷേപകരില്‍നിന്നു കൂടുതല്‍ നിക്ഷേപം ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം .,..അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ പലിശ നിരക്കുകള്‍ മാറ്റമില്ലാതെ തുടരുന്നതിനാൽ ഡോളര്‍ ദുര്‍ബ്ബലമാകും..ഇതോടെ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപങ്ങളിലും വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്......
യുഎസ് - ചൈന വ്യാപാര ഉടമ്പടിയിലെ അനുകൂല ചലനങ്ങളും ബ്രെക്‌സിറ്റില്‍ ആശങ്കയൊഴിയുന്നതും ലോക വിപണിയില്‍ പൊതുവേ ആപല്‍സാധ്യത കുറയ്ക്കുകയും ഇത് ഇന്ത്യ പോലെയുള്ള വികസ്വര രാഷ്ട്രങ്ങൾക്ക് പ്രതീക്ഷക്ക് വക നൽകുകയും ചെയ്യുന്നുണ്ട്.
60 മുതല്‍ 65 ശതമാനംവരെ ഓഹരിയിലും 25 മുതല്‍ 30 ശതമാനം വരെ കടപ്പത്രങ്ങളിലും 15 മുതല്‍ 10 ശതമാനംവരെ സ്വര്‍ണത്തിലും നിക്ഷേപിക്കുന്നത് ഇടത്തരം നിക്ഷേപകൻ സംബന്ധിച്ച് മികച്ച ഫലം നൽകും
ഗുണനിലവാരമുള്ള വന്‍കിട, ഇടത്തരം ഓഹരികളിലും മ്യൂച്വല്‍ ഫണ്ട് പദ്ധതികളിലും കൂടുതല്‍ നിക്ഷേപിക്കാം..... ചാക്രിക ഓഹരികള്‍, ലോഹം, ഊര്‍ജം, മൂലധന സാമഗ്രി, വ്യവസായം തുടങ്ങിയ മേഖലകളില്‍ നിക്ഷേപിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിത്. ബാങ്കിംഗ്, കെമിക്കല്‍ മേഖലകളിലും നിലവാരമുള്ള ചെറുകിട, ഇടത്തരം ഓഹരികളിലും കൂടുതല്‍ നിക്ഷേപിക്കാവുന്നതാണ്.......
https://www.facebook.com/Malayalivartha