രാജ്യം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ മുഴുകിയിരിക്കെ ഇന്ധന വിലക്കയറ്റം മാറ്റമില്ലാതെ തുടരുന്നു...
രാജ്യം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ മുഴുകിയിരിക്കെ ഇന്ധന വിലക്കയറ്റം മാറ്റമില്ലാതെ തുടരുന്നു. പെട്രോള്‍, ഡീസല്‍ വിലവര്‍ധന വിവിധ മേഖലകളെ ബാധിച്ചിട്ടും കേന്ദ്രസര്‍ക്കാറും എണ്ണക്കമ്പനികളും കണ്ണടക്കുകയാണ്. എന്നാല്‍, ഈ നില തുടര്‍ന്നാല്‍ പെര്‍മിറ്റ് തിരിച്ചേല്‍പിച്ച് സര്‍വിസ് നിര്‍ത്തിവെക്കുമെന്നാണ് സ്വകാര്യബസുടമകളുടെ നിലപാട്. ചൊവ്വാഴ്ച പെട്രോളിന് 11 പൈസയും ഡീസലിന് 19 പൈസയും വര്‍ധിച്ചു.
തിരുവനന്തപുരത്ത് യഥാക്രമം 78.59 രൂപ, 73.10, കൊച്ചിയില്‍ 77.22, 71.72 എന്നിങ്ങനെയാണ് വില. കഴിഞ്ഞ 12 ദിവസത്തിനിടെ മാത്രം ഡീസല്‍ ലിറ്ററിന് 2.02 രൂപ വര്‍ധിച്ചു. ഒരു വര്‍ഷത്തിനിടെ പെട്രോള്‍ ലിറ്ററിന് 6.77 രൂപയും ഡീസലിന് 5.69 രൂപയുമാണ് വര്‍ധിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ധന നികുതിയിലൂടെ കേന്ദ്രസര്‍ക്കാറിന്റെ ഖജനാവിലെത്തിയത് 57,873 കോടിയാണ്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഗണ്യമായി കുറഞ്ഞ ഘട്ടത്തില്‍പോലും അതിന്റെ നേട്ടം ഉപഭോക്താക്കള്‍ക്ക് ലഭിച്ചില്ല.
"
https://www.facebook.com/Malayalivartha