റിലയന്‍സ് മൊബൈല്‍ നിരക്ക് 33% കൂട്ടി
റിലയന്‍സ് കമ്യൂണിക്കേഷന്‍സ് മൊബൈല്‍ കോള്‍ നിരക്കുകള്‍ കൂട്ടി. മൊബൈല്‍ ഫോണില്‍നിന്ന് മറ്റ് മൊബൈല്‍ ഫോണിലേക്ക് വിളിക്കാനുള്ള പ്രീപെയ്ഡ് കോളുകളുടെ നിരക്കാണ് കൂട്ടിയത്. 33 ശതമാനമാണ് വര്‍ധന. ഇനി മുതല്‍ സെക്കന്‍ഡിന് രണ്ട് പൈസയാവും നിരക്ക്. ഇതുവരെ സെക്കന്‍ഡിന് 1.5 പൈസയായിരുന്നു.
കമ്പനി വെബ്സൈറ്റില്‍ മൊബൈല്‍ ഫോണില്‍നിന്ന് മൊബൈല്‍ ഫോണിലേക്ക് സെക്കന്‍ഡിന് രണ്ടു പൈസ വീതം ഈടാക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, മറ്റ് ഔദ്യാഗിക അറിയിപ്പുകള് ഇതുവരെ കമ്പനി നല്‍കിയിട്ടില്ല.
https://www.facebook.com/Malayalivartha