ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍
1.രാജ്യത്ത് വൈദ്യുതി വിതരണം തുടര്‍ച്ചയായ അഞ്ചാം മാസവും താഴേക്ക്
ഇന്ത്യയിലെ വൈദ്യുതി വിതരണം തുടര്‍ച്ചയായ അഞ്ചാം മാസവും ഇടിഞ്ഞു. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് വ്യാവസായിക പ്രവര്‍ത്തനത്തില്‍ സംഭവിച്ച കുറവാകും ഇതിന് കാരണമെന്നാണ് കരുതപ്പെടുന്നത്. ഡിസംബറില്‍ 101.92 ബില്യണ്‍ യൂണിറ്റായിരുന്നു വിതരണം ചെയ്തത്. 2018 ഡിസംബറില്‍ ഇത് 103.4 ബില്യണ്‍ യൂണിറ്റായിരുന്നുവെന്ന് പവര്‍ സിസ്റ്റം ഓപ്പറേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
2.തൊഴിലില്ലായ്മ നിരക്കില്‍ വീണ്ടും വര്‍ധന
ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് ഡിസംബറില്‍ 7.7 ശതമാനമായെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി റിപ്പോര്‍ട്ട്. നവംബറില്‍ 7.48 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. ഒക്ടോബറില്‍ മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 8.45 ശതമാനമായി.
നഗരമേഖലകളില്‍ തൊഴിലില്ലായ്മ 8.91 ശതമാനമാണ്. നവംബറില്‍ 8.89 ശതമാനമായിരുന്നു. ഗ്രാമമേഖലകളില്‍ തൊഴിലില്ലായ്മ കൂടുതല്‍ ശക്തമായി ഉയര്‍ന്നു. ഒരു മാസത്തിനിടെ 6.82 ശതമാനത്തില്‍ നിന്ന് 7.13 ശതമാനമായി.
3. കേരളത്തില്‍ കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടെ നാലായിരത്തോളം സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിയതായി നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്റ് റിസര്‍ച്ച് സെന്റര്‍ റിപ്പോര്‍ട്ട്. ഒരു ബസിന് ദിവസം 1500 രൂപ വരെ നഷ്ടം വരുന്നുവെന്നാണ് ഇതിന് കാരണമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നത്
4.സാമ്പത്തിക വളര്‍ച്ച: മൂന്നാം പാദത്തിലും ആശ്വാസത്തിന് വകയില്ലെന്ന് ഓസ്വാള്‍ റിപ്പോര്‍ട്ട്
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച ഇനിയും താഴുമെന്ന് മോത്തിലാല്‍ ഓസ്വാള്‍ റിപ്പോര്‍ട്ട്. രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം അടുത്ത സാമ്പത്തിക വര്‍ഷത്തിലെ ആദ്യ രണ്ട് പാദങ്ങളിലും ഇപ്പോഴത്തേതിന് സമാനമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക പ്രവര്‍ത്തന സൂചികയില്‍ കഴിഞ്ഞ മൂന്ന് മാസങ്ങളിലെ ഇന്ത്യയിലെ സാമ്പത്തിക സാഹചര്യം വിലയിരുത്തിയ റിപ്പോര്‍ട്ടാണിത്.
5 ക്രൂഡോയില്‍ വില കുതിച്ചുയരുന്നു..അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ അസംസ്‌കൃത എണ്ണ വില കുതിച്ചുയര്‍ന്നു. അന്താരാഷ്ട്ര വിപണിയില്‍ നാല് ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്..ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രാന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 69.16 ഡോളറിലേക്ക് നീങ്ങി. അമേരിക്കന്‍ വിപണിയില്‍ 62.94 ഡോളര്‍ എന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം തുടരുന്നത്. സംസ്ഥാനത്ത് പെട്രോളിന് 7 പൈസയും ഡീസലിന് 13 പൈസയും വില ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോള്‍ വില 77.38 ആയി , ഡീസലിന് 71.97 ഉം
6 റിയൽമി 3i, റിയൽമി 5, റിയൽമി X ഫോണുകൾക്ക് വമ്പൻ ഡിസ്‌കൗണ്ട്: ഫ്ലിപ്കാർട്ടിന്റെ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് റിയൽമി ഫോണുകൾ വാങ്ങിക്കുന്നവർക്ക് അഞ്ച് ശതമാനം വരെയും ആക്സിസ് ബാങ്ക് ബസ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് നടത്തുന്നവർക്ക് പത്ത് ശതമാനം വരെയും ക്യാഷ്ബാക്ക് ലഭിക്കും..റിയൽമിയുടെ ഒഫീഷ്യൽ ഇന്ത്യ വെബ്സൈറ്റായ റിയൽമി ഡോട്ട് കോമിലും ഫ്ലിപ്കാർട്ടിലുമാണ് കമ്പനിയുടെ 2020 സെയിൽ നടക്കുന്നത്
7 NEFT (നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫര്‍) സംവിധാനം ഉപയോഗിച്ച് ഇനി 24 മണിക്കൂറും ഒരു അക്കൗണ്ടിൽ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാം. ഇതിന് ഉണ്ടായിരുന്ന സമയ പരിധി നീക്കിയതിനൊപ്പം ട്രാൻസ്ഫർ ചെയ്യാനാകുന്ന തവണകൾക്കും പണത്തിനും പരിധിയില്ല. അതേസമയം ഒരു സമയം 50,000 രൂപ മാത്രമാണ് കൈമാറ്റം ചെയ്യാനാകുക
8 200 ലുലു മാളുകൾ എന്ന സ്വപ്നവുമായി എം.എ യൂസഫലി : ലുലു മാളുകളുടെ എണ്ണം 200-ൽ എത്തിക്കുന്നത് ലക്ഷ്യമിട്ട് എം.എ യൂസഫലി. കേരളത്തിൽ ഹയാത്തുമായി ചേർന്ന് ലുലു ഗ്രൂപ്പ് നിർമിയ്ക്കുന്ന ഹയാത്ത് റീജൺസി ഹോട്ടലിൻറെ ഉദ്ഘാടനം ഉടൻ ഉണ്ടാകും . കേരളത്തിലെ മാൾ സംസ്കാരത്തിന് ഇന്ധനമേകിയ ലുലുമാൾ ആറാം വർഷത്തിലേക്ക് കടക്കുന്നു എന്ന പ്രത്യേകതയും 2020-ൽ ലുലു മാളിനുണ്ട്
https://www.facebook.com/Malayalivartha