സാധാരണക്കാരുടെ നെഞ്ചിടിപ്പേറ്റി സ്വര്‍ണവില കുതിച്ചു കയറുന്നു... മുപ്പതിനായിരം കടന്നു
സ്വര്‍ണ വില സകല റിക്കാര്‍ഡുകളും ഭേദിച്ച് മുന്നോട്ടു കുതിക്കുകയാണ്. ഇന്ന് മാത്രം പവന് 520 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന്റെ വില 30,000 കടന്ന് 30,200 രൂപയിലെത്തി. ചരിത്രത്തില്‍ ആദ്യമായാണ് പവന്റെ വില 30,000 തൊട്ടത്. ഗ്രാമിന് 650 രൂപ വര്‍ധിച്ച് 3,775 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച പവന് 120 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. പുതുവര്‍ഷം പിറന്നതിന് ശേഷം പവന് 1,200 രൂപയുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
സ്വര്‍ണത്തിന് ആവശ്യക്കാരേറിയതും അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റവുമാണ് ആഭ്യന്തര വിപണിയില്‍ വില കുതിച്ചുയരാന്‍ കാരണമാക്കിയത്.
"
https://www.facebook.com/Malayalivartha