ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 521 പോയന്റ് നേട്ടത്തില്‍ 41198ലും നിഫ്റ്റി 151 പോയന്റ് ഉയര്‍ന്ന് 12144ലിലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 521 പോയന്റ് നേട്ടത്തില്‍ 41198ലും നിഫ്റ്റി 151 പോയന്റ് ഉയര്‍ന്ന് 12144ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1073 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 179 ഓഹരികള്‍ നഷ്ടത്തിലുമാണ്. സെന്‍സെക്സ് 30 ഓഹരികളില്‍ ഇന്‍ഡസിന്റ് ബാങ്ക്, ബജാജ് ഫിനാന്‍സ്, അള്‍ട്രടെക് സിമെന്റ്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്സ്, റിലയന്‍സ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ 1.5 ശതമാനം മുതല്‍ 2.5 ശതമാനംവരെ നേട്ടത്തിലാണ്.
ഐടി ഓഹരികളാണ് നഷ്ടത്തില്‍. ടെക് മഹീന്ദ്ര, വിപ്രോ, എച്ച്സിഎല്‍ ടെക്, ടിസിഎസ് തുടങ്ങിയ ഓഹരികളില്‍ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
https://www.facebook.com/Malayalivartha