രൂപയുടെ മൂല്യം ഇടിഞ്ഞു താണു, പതിനൊന്നു മാസത്തിനിടയിലെ ഏറ്റവും താഴ്‌ന്ന നിലയിലേക്ക് പോയി
വിദേശനാണ്യ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ വിലയിടിവ് തുടരുന്നു. ബുധനാഴ്‌ച രാവിലെ 56.23 എന്ന നിലയിലേക്ക് രൂപ കൂപ്പുകുത്തി. ഒരു ഡോളര്‍ വാങ്ങാന്‍ 56.23 രൂപ നല്‍കണം. പതിനൊന്നു മാസത്തിനിടയിലെ ഏറ്റവും താഴ്‌ന്ന നിലയാണിത്. 2012 ജൂണിന് ശേഷമുള്ള ഏറ്റവും താഴ്‌ന്ന നിലയാണ് ഇത്. മാസാവസാനത്തോടെ എണ്ണ കമ്പനികളില്‍ നിന്നും ഇറക്കുമതിക്കാരില്‍ നിന്നും ഡോളറിന് ഡിമാന്‍ഡ് ഉണ്ടായതാണ് രൂപയുടെ വിലയിടിവിനു കാരണം. ഏഷ്യയിലെ ഏതാണ്ട് എല്ലാ കറന്‍സികളിലും ഇടിവ് തുടരുകയാണ്.
https://www.facebook.com/Malayalivartha