ഓഹരി വിപണിയില്‍ റെക്കോര്‍ഡ് നേട്ടം..... സെന്‍സെക്സ് 250 പോയന്റിലേറെ നേട്ടത്തില്‍ 41,868ലും നിഫ്റ്റി 69 പോയന്റ് ഉയര്‍ന്ന് 12326ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം തുടരുന്നു. സെന്‍സെക്സ് 250 പോയന്റിലേറെ നേട്ടത്തില്‍ 41,868ലും നിഫ്റ്റി 69 പോയന്റ് ഉയര്‍ന്ന് 12326ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 779 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 175 ഓഹരികള്‍ നഷ്ടത്തിലുമാണ്. 64 ഓഹരികള്‍ക്ക് മാറ്റമില്ല. മികച്ച പാദഫലം പുറത്തുവിട്ടതിനെതുടര്‍ന്ന് ഇന്‍ഫോസിസിന്റെ ഓഹരിവില മൂന്നുശതമാനം ഉയര്‍ന്നു. യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഐഷര്‍ മോട്ടോഴ്സ്, മാരുതി സുസുകി, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഈയാഴ്ച ആവസനത്തോടെ പരിഗണിക്കാനിരിക്കുന്ന യുഎസ്-ചൈന വ്യാപാര ഉടമ്പടിയും യുഎസ് ജോബി റിപ്പോര്‍ട്ടും ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത്. ഏഷ്യന്‍ വിപണികളില്‍ പലതും നഷ്ടത്തിലാണ്. വാള്‍സ്ട്രീറ്റ് നഷ്ടത്തിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ജപ്പാന്റെ നിക്കിയ്ക്ക് ഇന്ന് അവധിയാണ്. സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ, സിപ്ല, വിപ്രോ, ഐടിസി, എച്ച്സിഎല്‍ ടെക്, ഡോ.റെഡ്ഡീസ് ലാബ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.
https://www.facebook.com/Malayalivartha