സ്വര്‍ണം ബാങ്കില്‍ നിക്ഷേപിച്ച് വരുമാനം നേടാം
രാജ്യത്തെ നിക്ഷേപകരുടെ കയ്യില്‍ വെറുതെയിരിക്കുന്ന സ്വര്‍ണത്തില്‍ നിന്ന് വരുമാനമുണ്ടാക്കാന്‍ ബജറ്റില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു. നിലവിലുള്ള സ്വര്‍ണ നിക്ഷേപ രീതിയില്‍നിന്നും സ്വര്‍ണവായ്പാ പദ്ധതികളില്‍ നിന്നും വ്യത്യസ്തമാണ് പുതിയ പദ്ധതി.
സ്വര്‍ണം കയ്യിലുള്ള ആര്‍ക്കും അത് നിക്ഷേപിച്ച് പലിശ വരുമാനം നേടാവുന്ന പദ്ധതിയാണിത്. ജ്വല്ലറികള്‍, ബാങ്കുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കും ഇത്തരത്തില്‍ സ്വര്‍ണം നിക്ഷേപിച്ച് വരുമാനം നേടാം.
സോവറിന്‍ ഗോള്‍ഡ് ബോണ്ടും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഫിസിക്കല്‍ രൂപത്തിലുള്ള സ്വര്‍ണ്ണത്തിന് പകരം ഗോള്‍ഡ് ബോണ്ടുകള്‍ നിക്ഷേപകന് വാങ്ങി സൂക്ഷിക്കാം. നിശ്ചിത നിരക്കില്‍ പലിശ വാഗ്ദാനം ചെയ്യുന്ന ബോണ്ടുകള്‍ വിറ്റ് പണമാക്കുമ്പോള്‍ അന്നത്തെ സ്വര്‍ണത്തിന്റെ വില ലഭിക്കുകയുംചെയ്യും. ഫലത്തില്‍ സ്വര്‍ണം കയ്യില്‍ സൂക്ഷിക്കുന്നതിന്റെ ബുദ്ധിമുട്ടില്ലെന്നുമാത്രമല്ല നിശ്ചിത നിരക്കില്‍ പലിശയും ലഭിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha