പാന്‍ കാര്‍ഡ് കയ്യിലില്ലേ...പേടിക്കേണ്ട ..പകരമായി ഉപയോഗിക്കാവുന്നത് ഇതൊക്കെയാണ്
സാമ്പത്തിക ഇടപാടുകൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പാൻകാർഡ് ..പാന്‍ കാര്‍ഡ് ഇല്ലെങ്കില്‍ ഒരു സാമ്പത്തിക ഇടപാടുകളും നടക്കാത്ത സ്ഥിതിയാണിപ്പോള്‍. അനധികൃതമായ പണ മിടപാടുകളും കള്ളപ്പണവും തടയാനായിട്ടാണ് ആദായ നികുതി വകുപ്പ് പാൻനമ്പർ (PAN-Permanent Account Number) ഏർപ്പെടുത്തിയിരിക്കുന്നത്.ആദായ നികുതി അടയ്‌ക്കുവാനും റിട്ടേൺ ഫയൽ ചെയ്യാനും പാൻനമ്പർ നിർബന്ധമാണ്. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 139 എ പ്രകാരം നികുതി അടക്കേണ്ട വരുമാനമുള്ളവര്‍ക്കും വലിയ തുക ബാങ്കില്‍ നിക്ഷേപിക്കാനോ പിന്‍വലിക്കാനോ ഉള്ളവര്‍ക്കും പാന്‍ കാര്‍ഡ് കൂടിയേ തീരൂ.
ഒരു ലക്ഷം രൂപയിൽ കൂടുതൽ വില വരുന്ന സാധനങ്ങൾ വാങ്ങുവാൻ
-അഞ്ചുലക്ഷത്തിൽ കൂടുതൽ വിലയുള്ള സ്ഥലം വാങ്ങുന്നതിനും വിൽക്കുന്നതിനും
-ബാങ്ക് ലോൺ കൈപ്പറ്റുവാൻ
-രജിസ്ട്രേഷൻ ആവശ്യമായ മോട്ടോർ വാഹനങ്ങൾ വാങ്ങുന്നതിന‌്
-ലോട്ടറി സമ്മാനത്തുക കൈപ്പറ്റുവാൻ
-ശമ്പളം കൈപ്പറ്റുന്നവർക്ക് സാലറി അക്കൌണ്ട് ആവശ്യത്തിന്
-ഹോട്ടൽ/റസ്റ്റോറന്റുകളിൽ ബിൽ 25000 (ഇരുപത്തിഅഞ്ചായിരം) രൂപയിൽ കൂടുതലായാൽ
-ഇൻഷൂറൻസ്/ LIC പ്രീമിയം 50000 (അമ്പതിനായിരം) രൂപയ്‌ക്കു മുകളിൽ അടയ്‌ക്കേണ്ടുന്ന സാഹചര്യത്തിൽ
-കയറ്റുമതിയും ഇറക്കുമതിയും ചെയ്യുന്നതിന് (Exporting & Importing)
-ദേശസാൽകൃത ബാങ്കുകളിൽ / പോസ്റ്റ്‌ഓഫീസിൽ അമ്പതിനായിരം രൂപയിൽ കൂടുതൽ തുക നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും ട്രാൻസ്‌ഫർ ചെയ്യുന്നതിനും
-ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്തുന്നതിന്
-പോസ്റ്റ്‌ഓഫീസിൽ അമ്പതിനായിരം രൂപയിൽ കൂടുതൽ വരുന്ന നിക്ഷേപപദ്ധതികളിൽ അംഗമാവാൻ
-സേവിംഗ്സ് ബാങ്ക് അക്കൌണ്ടുകൾ തുടങ്ങാൻ (സഹകരണ ബാങ്ക് ഉൾപ്പെടെ)
-അമ്പതിനായിരം രൂപയിൽ കൂടുതൽ വരുന്ന ബാങ്ക് ഡ്രാഫ്‌റ്റുകൾ (DD) എടുക്കാൻ
-ബാങ്കുകളിൽ സ്വർണ്ണസമ്പാദ്യ പദ്ധതി പോലുള്ള നിക്ഷേപപദ്ധതികളിൽ അംഗമാവാൻ
-മ്യൂച്ചൽ ഫണ്ട് പോലുള്ള നിക്ഷേപപദ്ധതികളിൽ അംഗമാവാൻ
-ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കുവാൻ
-വിദേശയാത്രയ്‌ക്കായി ഇരുപത്തിഅഞ്ചായിരം രൂപയിൽ കൂടുതൽ ചിലവാക്കുമ്പോൾ
-ഒരു ലക്ഷം രൂപയ്‌ക്ക് മുകളിൽ സ്വർണ്ണം വാങ്ങുവാൻ എന്നിവക്കൊക്കെ പാൻകാർഡ് നിർബന്ധമാണ്
എന്നാല്‍ പാന്‍ കാര്‍ഡ് ഇതുവരെ കിട്ടിയിട്ടില്ലാത്തവര്‍ക്കോ ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിച്ചവര്‍ക്കോ മറ്റ് മാര്‍ഗമുണ്ട്. പാന്‍ കാര്‍ഡിന് പകരമായി ആധാര്‍ കാര്‍ഡോ ഫോം 60 യോ ഉപയോഗിക്കാം. എന്തെങ്കിലും ആവശ്യത്തിന് പെട്ടെന്ന് പാന്‍ നമ്പര്‍ കയ്യിലില്ലെങ്കില്‍ ആധാര്‍ നമ്പര്‍ നല്‍കി പ്രശ്നം പരിഹരിക്കാവുന്നതാണ്. സെപ്റ്റംബറില്‍ നിലവില്‍ വന്ന പുതിയ നിയമപ്രകാരം ഇപ്പോള്‍ പാന്‍ നമ്പറിന് പകരമായി ആധാര്‍ നമ്പര്‍ ഉപയോഗിക്കാവുന്നതാണ്. പാന്‍ നമ്പര്‍ ഇല്ലാത്ത എന്നാല്‍ ആധാര്‍ കാര്‍ഡ് ഉള്ളവര്‍ക്ക് ആധാര്‍ നമ്പര്‍ പകരമായി ഉപയോഗിക്കാം. ഇങ്ങനെയുള്ള കേസുകളില്‍ ആദായനികുതി വകുപ്പ് ആധാര്‍ നമ്പറുമായി ബന്ധപ്പെടുത്തി ഒരു പാന്‍ ഓട്ടോമാറ്റിക്കായി ഉണ്ടാക്കും.
ഇനി പാന്‍ ഉള്ളവര്‍ക്കും ആധാര്‍ നമ്പര്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ രണ്ടും ലിങ്ക് ചെയ്തിരിക്കണം. അടുത്തയിടെ ബാങ്കുകളിലും മറ്റു സ്ഥാപനങ്ങളിലും പാന്‍ നമ്പര്‍ നിര്‍ബന്ധമാക്കിയ സാഹചര്യങ്ങളില്‍ പകരം ആധാര്‍ നല്‍കാമെന്ന് റവന്യൂ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ വ്യക്തമാക്കിയിരുന്നു. പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാനോ അമ്പതിനായിരത്തിലധികം രൂപയുടെ പണമിടപ്പാട് നടത്തുവാനോ ഇനി ആധാര്‍ നമ്പര്‍ നല്‍കിയാല്‍ മതിയാകും.
പാന്‍ കാര്‍ഡ് ഇല്ലെങ്കില്‍ ആദായനികുതി വകുപ്പ് നിയമപ്രകാരം ഫോം 60 പൂരിപ്പിക്കാന്‍ സാധിക്കും. നിങ്ങള്‍ക്ക് പാന്‍ കാര്‍ഡ് ഇല്ലെന്നും വരുമാനം നികുതി പരിധിക്ക് താഴെയാണെന്നും കാണിക്കുന്ന ഒപ്പിട്ട ഡിക്ലറേഷനാണത്. പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ മാത്രമേ ഇത് പൂരിപ്പിക്കാന്‍ പാടുള്ളു. അല്ലെങ്കില്‍ 10,000 രൂപ ഫൈന്‍ അടക്കേണ്ടതായി വരും.
പാൻകാർഡ് നഷ്ടപ്പെട്ടാൽ https://tin.tin.nsdl.com/pan/ എന്ന വെബ്സൈറ്റിൽ ഡ്യൂപ്ലിക്കേറ്റ് പാൻകാർഡിനു അപേക്ഷിക്കാവുന്നതാണു . പാന്‍കാര്‍ഡിലെ പിശകുകള്‍ ഓണ്‍ലൈന്‍ ആയി തിരുത്താനും അവസരമുണ്ട്. ഇതിനായി (https://tin.tin.nsdl.com/pan/correctiondsc.html) എന്ന ലിങ്ക് ഉപയോഗിക്കാം
https://www.facebook.com/Malayalivartha