സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ കുറവ്
സംസ്ഥാനത്ത് നേരിയ തോതില്‍ പെട്രോള്‍-ഡീസല്‍ വില കുറഞ്ഞു. പെട്രോളിന് 15 പൈസയും ഡീസലിന് 14 പൈസയും ആണ് കുറഞ്ഞത്. പെട്രോള്‍ ലിറ്ററിന് 78.962 രൂപയും ഡീസലിന് 74.067 രൂപയുമാണ് ഇന്നത്തെ വില. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. കഴിഞ്ഞ മാസം ആദ്യ ദിനത്തില്‍ പെട്രോളിന് 78.393 രൂപയിലും ഡീസലിന് 70.818 രൂപയിലുമായിരുന്നു വ്യാപാരം. ഡിസംബറില്‍ ഡീസല്‍ വിലയില്‍ തുടര്‍ച്ചയായ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു.
ഈ വര്‍ഷത്തിലെ ആദ്യ ദിനം പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ് ഉണ്ടായിരുന്നില്ല. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.962 രൂപയിലും ഡീസല്‍ ലിറ്ററിന് 74.067 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 77.583 രൂപയും ഡീസല്‍ 72.663 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 77.923 രൂപയും ഡീസല്‍ ലിറ്ററിന് 73.004 രൂപയുമാണ് ഇന്നത്തെ നിരക്ക്.
"
https://www.facebook.com/Malayalivartha