അത്യാഡംഭര കാറായ ഓഡി വാങ്ങാം പാട്ട വ്യവസ്ഥയില്‍
ശമ്പളം വാങ്ങുന്ന മധ്യ ഉപരിവര്‍ഗത്തെക്കൂടി തങ്ങളുടെ ഉഭഭോക്താക്കള്‍ ആക്കുന്നതിനുള്ള ശ്രമത്തിലാണ് പ്രമുഖ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി. ഉയര്‍ന്നശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും മറ്റ് സ്വകാര്യ ജീവനക്കാരേയുമാണ് ഈ ജര്‍മ്മന്‍ കമ്പനി നോട്ടമിട്ടിരിക്കുന്നത്. അതിനായി അമേരിക്ക പോലുള്ള രാജ്യങ്ങലില്‍ നിലനില്‍ക്കുന്ന പാട്ടത്തിനു കാര്‍ നല്‍കുന്ന പദ്ധതി ഇന്ത്യയിലും നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യയില്‍ ഇപ്പോള്‍തന്നെ ബെന്‍സും, ബി.എം.ഡബ്ലിയു.വും പാട്ട വ്യവസ്ഥിതിയില്‍ കാര്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഏറെ പ്രിയങ്കരവും വിലകൂടുതലുമുള്ള ഓഡി മറ്റു രീതികളിലാണ് തങ്ങളുടെ ബിസിനസ് വികസിപ്പിക്കാന്‍ ശ്രമിച്ചത്.
എന്നാല്‍ കമ്പനിയുടെ കാര്‍ വില്‍പ്പനയില്‍ പത്തു ശതമാനത്തില്‍ മാത്രമാണ് ശമ്പളക്കാരായ ഉടമകളുടെ സംഭാവന. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ഈ പത്ത് ശതമാനം ഇരുപതോ മുപ്പതോ ശതമാനമാക്കി ഉയര്‍ത്താനുള്ള ശ്രമത്തിലാണ് കമ്പനി. അങ്ങനെയാണ് കാര്‍ പാട്ടത്തിനു നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ചത്. മൂന്നു വര്‍ഷം കൊണ്ട് കാര്‍ വിലയുടെ പകുതിയോളമാണ് നല്‍കേണ്ടത്. അതു കഴിഞ്ഞ് കാര്‍ മടക്കി നല്‍കുകയോ ബാക്കി തുക തവണകളായോ അടയ്‌ക്കുകയോ ചെയ്യാം.
https://www.facebook.com/Malayalivartha