അഞ്ചു വര്‍ഷ കാലാവധിക്കു മുമ്പ് പിഎഫ് പിന്‍വലിച്ചാല്‍ ആദായ നികുതി നല്‍കണം
പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ അഞ്ചു വര്‍ഷ കാലാവധിക്കു മുന്‍പു പിന്‍വലിച്ചാല്‍ ഇനി ആദായ നികുതി നല്‍കണം. അഞ്ചു വര്‍ഷം പ്രായമില്ലാത്ത പിഎഫ് അക്കൗണ്ടുകളില്‍നിന്നുള്ള പിന്‍വലിക്കലുകള്‍ക്ക് 10 ശതമാനം ടിഡിഎസ്(സ്രോതസില്‍നിന്നുള്ള നികുതി) ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ബജറ്റില്‍ പ്രഖ്യാപിച്ച പിഎഫ് നിയമ പരിഷ്‌കരണത്തിന്റെ ഭാഗമായാണിത്.
അഞ്ചു വര്‍ഷം തുടര്‍ച്ചയായി നിക്ഷേപമുണ്ടെങ്കിലേ അക്കൗണ്ടില്‍നിന്ന് ടാക്‌സ് നല്‍കാതെ പണം പിന്‍വലിക്കാനാകൂ എന്നതാണു വ്യവസ്ഥ. കമ്പനി മാറുമ്പോള്‍ പിഎഫ് അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്നവര്‍ക്ക് പഴയ കമ്പനിയിലെ അക്കൗണ്ട് കാലാവധി പുതിയതുമായി ചേര്‍ത്തു കണക്കാക്കും. 30,000 രൂപയില്‍ കൂടുതല്‍ പണം പിന്‍വലിക്കുമ്പോഴേ ഇത്തരത്തില്‍ പത്തു ശതമാനം ടിഡിഎസ് നല്‍കേണ്ടിവരൂ.
https://www.facebook.com/Malayalivartha