കൊറോണ വൈറസ് ഭീതി ഓഹരി വിപണിയെയും ബാധിച്ചു... സെന്‍സെക്സ് 200 പോയന്റിലേറെ നഷ്ടത്തിലാണ് വ്യാപാരം
കൊറോണ വൈറസ് ഭീതി ഓഹരി വിപണിയെയും ബാധിച്ചു. സെന്‍സെക്സ് 200 പോയന്റിലേറെ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. കൊറോണ ബാധിച്ച് 80ലേറെ പേര് മരിച്ചതും 3000ലേറെ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതും ആഗോള വ്യാപകമായി വിപണിയെ നഷ്ടത്തിലാക്കി. ലോഹ വിഭാഗം ഓഹരികളെയാണ് നഷ്ടം പ്രധാനാമായും ബാധിച്ചത്. സെന്‍സെക്സ് ഓഹരികളില്‍ ജെഎസ്ഡബ്ല്യുയു സ്റ്റീല്‍, ജിന്‍ഡാല്‍ സ്റ്റീല്‍, വേദാന്ത, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ രണ്ടുമുതല്‍നാലുശതമാനംവരെ താഴ്ന്നു.
മികച്ച പാദഫലം പുറത്തുവിട്ടതിനെതുടര്‍ന്ന് ഐസിഐസിഐ ബാങ്കിന്റെ ഓഹരിവില രണ്ടുശതമാനത്തോളം ഉയര്‍ന്നു. യുപിഎല്‍, ഡോ.റെഡ്ഡീസ് ലാബ്, എംആന്റ്എം, ടൈറ്റന് കമ്പനി, സിപ്ല തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.
"
https://www.facebook.com/Malayalivartha