സെന്‍സെക്‌സ് കുതിച്ചുയര്‍ന്നു... വ്യാപാരം ആരംഭിച്ചയുടനെ 138 പോയന്റ് ഉയര്‍ന്ന് 41,293 നിലവാരത്തില്‍
കുതിച്ചുയര്‍ന്ന് സെന്‍സെക്സ്. വ്യാപാരം ആരംഭിച്ചയുടനെ 138 പോയന്റ് ഉയര്‍ന്ന് 41,293 നിലവാരത്തിലെത്തി. നിഫ്റ്റിയിലെ നേട്ടം 34 പോയന്റാണ്. ബിഎസ്ഇയിലെ 1292 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 861 ഓഹരികള്‍ നഷ്ടത്തിലുമാണ്. 45 ഓഹരികള്‍ക്ക് മാറ്റമില്ല.
ആഗോള വ്യാപകമായുള്ള വില്പന സമ്മര്‍ദം തുടരുന്നതിനാല്‍ മറ്റ് ഏഷ്യന്‍ വിപണികളില്‍ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
എച്ച്ഡിഎഫ്സി, യുപിഎല്‍, ബിപിസിഎല്‍, യെസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഗ്രാസിം, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ജഎസ്ഡബ്ല്യു സ്റ്റീല്‍, വേദാന്ത, നെസ് ലെ, കോള്‍ ഇന്ത്യ, ഭാരതി എയര്‍ടെല്‍, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, എന്‍ടിപിസി, പവര്‍ഗ്രിഡ്, ടിസിഎസ്, വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha