ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം..... സെന്‍സെക്സ് 274 പോയന്റ് ഉയര്‍ന്ന് 41241ലും നിഫ്റ്റി 80 പോയന്റ് നേട്ടത്തില്‍ 12136ലുമാണ് വ്യാപാരം
വ്യാപാര ആഴ്ചയിലെ രണ്ടുദിവസവും നഷ്ടത്തില്‍ ക്ലോസ് ചെയ്ത ഓഹരി വിപണിയില്‍ ബുധനാഴ്ച വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. സെന്‍സെക്സ് 274 പോയന്റ് ഉയര്‍ന്ന് 41241ലും നിഫ്റ്റി 80 പോയന്റ് നേട്ടത്തില്‍ 12136ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 954 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്. 277 ഓഹരികള്‍ നഷ്ടത്തിലും. 40 ഓഹരികള്‍ക്ക് മാറ്റവുമില്ല. ഡോ.റെഡ്ഡീസ് ലാബ്, യെസ് ബാങ്ക്, ടിസിഎസ്, ഐഷര്‍മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ടാറ്റ മോട്ടോഴ്സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, ബ്രിട്ടാനിയ, ഗ്രാസിം, വേദാന്ത, റിലയന്‍സ്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
https://www.facebook.com/Malayalivartha