ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 131 പോയന്റ് നഷ്ടത്തില്‍ 41066ലും നിഫ്റ്റി 35 പോയന്റ് താഴ്ന്ന് 12094ലിലുമാണ് വ്യാപാരം
കഴിഞ്ഞ ദിവസത്തെ നേട്ടം വിപണിയില്‍ നിലനിര്‍ത്താനായില്ല. സെന്‍സെക്സ് 131 പോയന്റ് നഷ്ടത്തില്‍ 41066ലും നിഫ്റ്റി 35 പോയന്റ് താഴ്ന്ന് 12094ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 537 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 766 ഓഹരികള്‍ നഷ്ടത്തിലുമാണ്. 63 ഓഹരികല്‍ക്ക് മാറ്റമില്ല. മറ്റ് ഏഷ്യന്‍ വിപണികളും നഷ്ടത്തിലാണ്.
ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 170 ആയതും ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണംകൂടിയതും വിപണിയെ ബാധിച്ചു. യെസ് ബാങ്ക്, സീ എന്റര്‍ടെയന്‍മെന്റ്, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്സി ബാങ്ക്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ടാറ്റ മോട്ടോഴ്സ്, ഐഷര്‍ മോട്ടോഴ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, ബിപിസിഎല്‍, മാരുതി സുസുകി, ബജാജ് ഫിനാന്‍സ്, ബജാജ് ഓട്ടോ, ബ്രിട്ടാനിയ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
https://www.facebook.com/Malayalivartha