വിപണിയില്‍ നേരിയ ഉണര്‍വ്... സെന്‍സെക്സ് 100 പോയന്റോളും ഉയര്‍ന്നു
കനത്ത നഷ്ടം നേരിട്ട വിപണിയില്‍ നേരിയ ഉണര്‍വ്. സെന്‍സെക്സ് 100 പോയന്റോളും ഉയര്‍ന്നു. നിഫ്റ്റിയില്‍ 11,700 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്സ് ഓഹരികളില്‍ ഏഷ്യന്‍ പെയിന്റ്സാണ് മികച്ച നേട്ടത്തില്‍. ഓഹരി വില 2.5ശതമാനം ഉയര്‍ന്നു. എണ്ണവിപണന കമ്പനികളായ ബിപിസിഎല്‍, എച്ച്പിസിഎല്‍, ഇന്ത്യന്‍ ഓയില്‍ തുടങ്ങിയവയുടെ ഓഹരിവിലകള്‍ ഒരുശമതാനം മുതല്‍ രണ്ടുശതമാനംവരെ നേട്ടത്തിലാണ്. ചൈനയില്‍ പുതിവത്സര അവധിക്കുശേഷം വ്യാപാരം തുടങ്ങിയപ്പോള്‍ വിപണി കൂപ്പുകുത്തി. ഒമ്പതുശതമാനത്തോളമാണ് നഷ്ടം. മറ്റ് ഏഷ്യന്‍ വിപണികളും നഷ്ടത്തിലാണ്.
പണലഭ്യത ഉറപ്പുവരുത്താന്‍ 1.2 ട്രില്യണ്‍ യുവാന്‍(173 ബില്യണ്‍ ഡോളര്‍) വിപണിയിലിറക്കുമെന്ന് ചൈനയിലെ കേന്ദ്ര ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഐടിസി, യെസ് ബാങ്ക്, പവര്‍ ഗ്രിഡ് കോര്‍പ്, ഹീറോ മോട്ടോര്‍കോര്‍പ്, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീല്‍, ആക്സിസ് ബാങ്ക്, വേദാന്ത തുടങ്ങിയ ഓഹരികളില്‍ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
https://www.facebook.com/Malayalivartha