ഓഹരി വിപണിയില്‍ നേട്ടം.... നിഫ്റ്റി 125 പോയന്റ് നേട്ടത്തില്‍ 11,800 നിലവാരത്തില്‍
ബജറ്റ് ദിനത്തിലെ തളര്‍ച്ചയില്‍നിന്ന് ഓഹരി വിപണി കരകയറി. ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചയുടനെ 400 പോയന്റിലേറെ കുതിച്ചു. നിഫ്റ്റി 125 പോയന്റ് നേട്ടത്തില്‍ 11,800 നിലവാരത്തിലുമെത്തി. സെന്‍സെക്സ് ഓഹരികളില്‍ എച്ച്ഡിഎഫ്സി മുന്നുശതമാനത്തോളം ഉയര്‍ന്നു. റിലയന്‍സ് 1.5ശതമാനവും ടിസിഎസ്, ഇന്‍ഫോസിസ് എന്നിവ ഒരുശതമാനവും നേട്ടത്തിലാണ്. യെസ് ബാങ്ക്, ബ്രിട്ടാനിയ, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, ഐഷര്‍ മോട്ടോഴ്സ്, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
കൊറോണ ഭീതിയിലാണെങ്കിലും ചൈനയിലെ ഉള്‍പ്പടെ മറ്റ് ഏഷ്യന്‍ വിപണികളും നേട്ടത്തിലാണ്. ബിഎസ്ഇയിലെ 1114കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 351 ഓഹരികള്‍ നഷ്ടത്തിലുമാണ്. 58 ഓഹരികള്‍ക്ക് മാറ്റമില്ല. ഭാരതി ഇന്‍ഫ്രടെല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഗെയില്‍, ഐഒസി, എച്ച്ഡിഎഫ്സി ബാങ്ക്, കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.
"
https://www.facebook.com/Malayalivartha