ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 341 പോയന്റ് ഉയര്‍ന്ന് 41557ലും നിഫ്റ്റി 104 പോയന്റ് നേട്ടത്തില്‍ 12212ലുമാണ് വ്യാപാരം
ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം . സെന്‍സെക്സ് 341 പോയന്റ് ഉയര്‍ന്ന് 41557ലും നിഫ്റ്റി 104 പോയന്റ് നേട്ടത്തില്‍ 12212ലുമാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്സ് ഓഹരികളില്‍ ടാറ്റ സ്റ്റീല്‍, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികല്‍ ഒരു ശതമാനംമുതല്‍ രണ്ടു ശതമാനം വരെ നേട്ടം നേടി .
യെസ് ബാങ്കിന്റെ ഓഹരിയാണ് പ്രധാനമായും നഷ്ടത്തില്‍. ഇന്റസിന്‍ഡ് ബാങ്ക്, ഗെയില്‍, ഭാരതി ഇന്‍ഫ്രടെല്‍, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഐഒസി, ഐടിസി തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ് . കൊറോണ ഭീതിയിലാണ് ലോകമെങ്കിലും മറ്റ് ഏഷ്യന്‍ സൂചികകള്‍ നേട്ടത്തിലാണ്.
"
https://www.facebook.com/Malayalivartha