ഓഹരി വിപണി നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 70 പോയന്റ് നഷ്ടത്തിലാണ് വ്യാപാരം
ആഗോള വിപണികളിലെ സമ്മിശ്രപ്രതികരണം രാജ്യത്തെ ഓഹരി സൂചികകളെ ബാധിച്ചു. സെന്‍സെക്സ് 70 പോയന്റ് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയില്‍ 12,178 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. എസ്ബിഐ ഓഹരി മൂന്നുശതമാനം ഉയര്‍ന്നു. ടൈറ്റാന്‍, ഒഎന്‍ജിസി, ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികളുടെ ഓഹരികളും നേട്ടത്തിലാണ്. മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ടതിനെതുടര്‍ന്ന് ഐആര്‍സിടിസിയുടെ ഓഹരി വിലയില്‍ 13 ശതമാനത്തോളം വര്‍ധനവുണ്ടായി.
ഓഹരിയൊന്നിന് 10 രൂപ ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം, ചില ബാങ്കിങ് ഓഹരികളില്‍ വില്പന സമ്മര്‍ദം പ്രകടമാണ്. ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ഇന്റസിന്‍ഡ് ബാങ്ക്, എച്ച്ഡ്എഫിസി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
https://www.facebook.com/Malayalivartha