ഓഹരി വിപണിയില്‍ നേട്ടം.... സെന്‍സെക്സ് 240 പോയന്റ് നേട്ടത്തില്‍ 41699ലും നിഫ്റ്റി 69 പോയന്റ് ഉയര്‍ന്ന് 12244ലിലുമാണ് വ്യാപാരം
കഴിഞ്ഞ ദിവസത്തെ നഷ്ടത്തില്‍നിന്ന് തിരിച്ചുകയറി ഓഹരി വിപണി. സെന്‍സെക്സ് 240 പോയന്റ് നേട്ടത്തില്‍ 41699ലും നിഫ്റ്റി 69 പോയന്റ് ഉയര്‍ന്ന് 12244ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 534 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 185 ഓഹരികള്‍ നഷ്ടത്തിലുമാണ്. 185 ഓഹരികള്‍ക്ക് മാറ്റമില്ല.
യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, യുപിഎല്‍, എസ്ബിഐ, ബിപിസിഎല്‍, ഭാരതി എയര്‍ടെല്‍, എച്ച്സിഎല്‍ ടെക്, സണ്‍ ഫാര്‍മ, ഗ്രാസിം, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, വേദാന്ത, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഇന്റസിന്‍ഡ് ബാങ്ക്, ഐഷര്‍ മോട്ടോഴ്സ്, കോള്‍ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ഗെയില്‍, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
https://www.facebook.com/Malayalivartha