നാലു ദിവസത്തെ തുടര്‍ച്ചയായ നഷ്ടത്തിനൊടുവില്‍ ഓഹരി വിപണി കുതിച്ചുയര്‍ന്നു... സെന്‍സെക്സ് 315 പോയന്റ് നേട്ടത്തില്‍ 41212ലും നിഫ്റ്റി 94 പോയന്റ് ഉയര്‍ന്ന് 12085ലുമെത്തി
നാലു ദിവസത്തെ തുടര്‍ച്ചയായ നഷ്ടത്തിനൊടുവില്‍ ഓഹരി വിപണി കുതിച്ചു. സെന്‍സെക്സ് 315 പോയന്റ് നേട്ടത്തില്‍ 41212ലും നിഫ്റ്റി 94 പോയന്റ് ഉയര്‍ന്ന് 12085ലുമെത്തി. ബിഎസ്ഇ മിഡ്ക്യാപിലെ നേട്ടമാകട്ടെ 115 പോയന്റുമാണ്. സെന്‍സെക്സ് സൂചികയിലെ 30 ഓഹരികളില്‍ 28 എണ്ണവും നേട്ടത്തിലാണ്. അരൊബിന്ദോ ഫാര്‍മയുടെ ഓഹരി വില 15 ശതമാനം കുതിച്ചു.
ബിഎസ്ഇയിലെ 1097 കമ്പനികളുടെ ഓഹരികളാണ് നേട്ടത്തില്‍. 396 ഓഹരികള്‍ മാത്രമാണ് നഷ്ടത്തിലുളളത്. 57 ഓഹരികള്‍ക്ക് മാറ്റമില്ല. അടിസ്ഥാന സൗകര്യവികസനം, ഊര്‍ജം, ലോഹം, ഫാര്‍മ തുടങ്ങിയ മിക്കവാറും സെക്ടറുകളിലെ ഓഹരികളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ടാറ്റ മോട്ടോഴ്സ്, ബ്രിട്ടാനിയ, യെസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, ഗെയില്‍, യുപിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha