എസ് ബി ഐ ലോക്കര്‍ നിരക്കിൽ വന്‍ വർധന...ഓരോ ലോക്കറുകളിലും ചുരുങ്ങിയത് 500 രൂപയുടെ വർധനവാണ് ഉള്ളത്
എസ് ബി ഐ ലോക്കര്‍ നിരക്കിൽ വന്‍ വർധന . ഓരോ ലോക്കറുകളിലും ചുരുങ്ങിയത് 500 രൂപയുടെ വർധനവാണ് ഉള്ളത് . ഇതോടെ ചെറിയ ലോക്കർ ഉള്ളവർ ഇപ്പോൾ അടക്കുന്ന വാർഷിക വാടകയായ 1,500 രൂപയിൽ നിന്നും 2000 രൂപയും,കൂടുതല്‍ വലുപ്പമുള്ള ലോക്കറിന് 9,000 രൂപയിൽ നിന്നും 12,000 രൂപയായും നൽകേണ്ടതായി വരും .
മാർച്ച് 31 മുതൽ പുതുക്കിയ നിരക്കുകൾ അനുസരിച്ച് ലോക്കർ വാടക നൽകേണ്ടിവരും .. മീഡിയം വലിപ്പമുള്ള ലോക്കറിന്റെ നിരക്ക് 1000 രൂപകൂടി 4,000 രൂപയാകും.
താരതമ്യേന വലിയ ലോക്കറിനാകട്ടെ 2000 രൂപയാണ് കൂട്ടിയത്. ഇതോടെ ഇതിന്റെ വാര്‍ഷിക വാടക 8000 രൂപയായി. ശരാശരി വര്‍ധന 33 ശതമാനമാണ്.......
മെട്രോകളിലും മറ്റ് നഗരങ്ങളിലുമാണ് വര്‍ധന ഏർപ്പെടുത്തിയിരിക്കുന്നത്.വാടകയ്‌ക്ക് പുറമെ ജിഎസ്‌ടി നിരക്കുകൾ കൂടി വരുന്നതോടെ മീഡിയം വലിപ്പമുള്ള ലോക്കറിന്റെ നിരക്ക് 1000 രൂപകൂടി 4,000 രൂപയും താരതമ്യേന വലിയ ലോക്കറിന് 2000 രൂപകൂടി 8,000 രൂപയുമായി മാറും.33 ശതമാനത്തിന്റെ ശരാശരി വർധന.
അര്‍ധ നഗരങ്ങളിലും ഗ്രാമങ്ങളിലും വലിപ്പമനുസരിച്ച് 1,500 രൂപമുതല്‍ 9,000 രൂപവരെയായിരിക്കും നിരക്കുകൾ. ഇതിന് പുറമെ ഒറ്റത്തവണ രജിസ്ട്രേഷന് 500 രൂപയും ജിഎസ്‌ടിയും നൽകേണ്ടതായി വരും. ലോക്കർ വാടക യഥാസമയം അടച്ചില്ലെങ്കിൽ 40 ശതമാനം പിഴയീടാക്കാനും തീരുമാനമായിട്ടുണ്ട്.
വര്‍ഷത്തിലൊരിക്കലെങ്കിലും തുറന്നിട്ടില്ലാത്ത ലോക്കറുകൾ തുറന്നു പരിശോധിക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്...... എന്നാല്‍, ബാങ്കുകള്‍ ഒന്നുകില്‍ ലോക്കര്‍ തുടര്‍ന്നും ഉപയോഗിക്കാനും അല്ലെങ്കില്‍ തിരിച്ചുനല്‍കാനും ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കുകയാണ് ഇതുവരെ ചെയ്തിരുന്നത്
https://www.facebook.com/Malayalivartha