ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു... സെന്‍സെക്സ് 134 പോയന്റ് താഴ്ന്ന് 39,754ലിലും നിഫ്റ്റി 40 പോയന്റ് നഷ്ടത്തില്‍ 11,639ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. കൊറോണ ഭീതിയും അതേതുടര്‍ന്നുള്ള വില്പന സമ്മര്‍ദവും ആഗോള വിപണിയില്‍ തുടരുകയാണ്. നിഫ്റ്റിയില്‍ 11,650 നിലവരത്തിന് താഴെയാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്സ് 134 പോയന്റ് താഴ്ന്ന് 39,754ലിലും നിഫ്റ്റി 40 പോയന്റ് നഷ്ടത്തില്‍ 11,639ലുമാണ് വ്യാപാരം തുടങ്ങിയത്.
ബിഎസ്ഇയിലെ 326 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 197 ഓഹരികള്‍ നഷ്ടത്തിലുമാണ്. 48 ഓഹരികള്‍ക്ക് മാറ്റമില്ല. സിപ്ല, എംആന്‍ഡ്എം, എച്ച്സിഎല്‍ ടെക്, ടിസിഎസ്, വിപ്രോ, ഗ്രാസിം, വേദാന്ത, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാന്‍ യുണലിവര്‍, ഐഷര്‍ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
"
https://www.facebook.com/Malayalivartha