ഓഹരി വിപണിയില്‍ ഇടിവ്... വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 1143 പോയന്റ് താഴ്ന്ന് 38602ലെത്തി
ഓഹരി വിപണിയില്‍ ഇടിവ്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 1143 പോയന്റ് താഴ്ന്ന് 38602ലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് നഷ്ടത്തില്‍ 11286ലുമാണ് വ്യാപാരം നടക്കുന്നത്. ചൈനയ്ക്കു പുറത്ത് കൊറോണ വ്യാപിക്കുന്നത് ആഗോള സമ്പദ്ഘടനയെ ബാധിക്കുമെന്ന ഭീതിയാണ് വിപണിയില്‍ പ്രതിഫലിച്ചത്. ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, വേദാന്ത, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ഐഒസി, ബജാജ് ഫിനാന്‍സ്, എസ്ബിഐ, യെസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്.
യുഎസ് സൂചികകള്‍ കനത്ത നഷ്ടത്തിലാണ് കഴിഞ്ഞദിവസം ക്ലോസ് ചെയ്തത്. ഏഷ്യന്‍ സൂചികകളിലും വ്യാപാരം തുടങ്ങിയത് വന്‍വിഴ്ചയോടെയാണ്. ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് 1,190.95ലേയ്ക്ക് കൂപ്പുകുത്തി. ജപ്പാന്റെ നിക്കിയിലെ നഷ്ടം 2.5ശതമാനമാണ്.
https://www.facebook.com/Malayalivartha