ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ഓഹരി 731 പോയന്റ് ഉയര്‍ന്ന് 39,029ലും നിഫ്റ്റി 219 പോയന്റ് നേട്ടത്തില്‍ 11420ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ഓഹരി 731 പോയന്റ് ഉയര്‍ന്ന് 39,029ലും നിഫ്റ്റി 219 പോയന്റ് നേട്ടത്തില്‍ 11420ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 616 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 137 ഓഹരികള്‍ നഷ്ടത്തിലുമാണ്. 29 ഓഹരികള്‍ മാറ്റമില്ലാതെ തുടരുകയാണ്.നേട്ടത്തിലുള്ളത് വേദാന്ത, സീ എന്റര്‍ടെയന്‍മെന്റ്, എന്‍ടിപിസി, ഐസിഐസിഐ ബാങ്ക്, യുപിഎല്‍, കോള്‍ ഇന്ത്യ, റിലയന്‍സ്, ഐഒസി, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ്.
കൊറോണ ബാധയെ തുടര്‍ന്ന് ആഗോള വ്യാപകമായുണ്ടായ കനത്ത വില്‍പന സമ്മര്‍ദത്തില്‍ വെള്ളിയാഴ്ച സെന്‍സെക്‌സിന് നഷ്ടമായത് 1448 പോയന്റായിരുന്നു. നിഫ്റ്റിയാകട്ടെ 431 പോയന്റും നഷ്ടത്തിലായി.നഷ്ടത്തിലുള്ളത് എംആന്റ്എം, കൊട്ടക് മഹീന്ദ്ര, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളുമാണ്.
"
https://www.facebook.com/Malayalivartha