ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 225 പോയന്റ് നേട്ടത്തില്‍ 38635ലും നിഫ്റ്റി 70 പോയന്റ് ഉയര്‍ന്ന് 11321ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 225 പോയന്റ് നേട്ടത്തില്‍ 38635ലും നിഫ്റ്റി 70 പോയന്റ് ഉയര്‍ന്ന് 11321ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 573 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 169 ഓഹരികള്‍ നഷ്ടത്തിലുമാണ്. 31 ഓഹരികള്‍ക്ക് മാറ്റമില്ല.
വിവിധ വിഭാഗങ്ങളിലെ സൂചികകള്‍ നേട്ടത്തിലാണ്. ലോഹ സൂചിക രണ്ടും ഊര്‍ജം, പൊതുമേഖല ബാങ്ക്, വാഹനം, ഫാര്‍മ, ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തോളവും ഉയര്‍ന്നു. ബ്രിട്ടാനിയ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്സിഎല്‍ ടെക്, ടാറ്റ സ്റ്റീല്‍, ഗെയില്‍, എസ്ബിഐ, സണ്‍ ഫാര്‍മ, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
https://www.facebook.com/Malayalivartha