ഇപിഎഫിന്റെ പലിശ നിരക്കില്‍ കുറവ്... അഞ്ചുവര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ഇത്രയും കുറഞ്ഞ പലിശ നല്‍കുന്നത്
നടപ്പ് സാമ്പത്തിക വര്‍ഷം ഇപിഎഫിന്റെ പലിശ 8.50ശതമാനമായി നിശ്ചയിച്ചു. അഞ്ചുവര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ഇത്രയും കുറഞ്ഞ പലിശ നല്‍കുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 8.65 ശതമാനമായിരുന്നു പലിശ.
2015-16 വര്‍ഷത്തില്‍ 8.8ശതമാനവും 2017-18 വര്‍ഷത്തില്‍ 8.55ശതമാനവും 2016-17വര്‍ഷത്തില്‍ 8.65ശതമാനവുമായിരുന്നു പലിശ നല്‍കിയത്. മറ്റ് ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകളും കുറഞ്ഞതിനാലാണ് ഇപിഎഫിന്റെയും പലിശ കുറയ്ക്കുന്നതെന്നാണ് വിശദീകരണം. ആറുകോടിയിലേറെ അംഗങ്ങളാണ് ഇപിഎഫിലുള്ളത്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha