കൊറോണ ഇഫെക്ട് എണ്ണ വിപണിയിലും.... അസംസ്കൃത എണ്ണ വില 29 വര്‍ഷത്തെ ഏറ്റവും വലിയ ഇടിവിൽ കൂപ്പു കുത്തി വീണു
ലോകമെമ്പാടും കൊറോണ വൈറസ് പടരുമ്പോൾ അസംസ്കൃത എണ്ണ വില കുത്തനെ ഇടിയുന്നു. സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള വില യുദ്ധത്തെ തുടർന്നാണ് എണ്ണ വില 30 ശതമാനം ഇടിഞ്ഞത് . 1991ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിലിന്റെ ആവശ്യകത കുറഞ്ഞതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വില യുദ്ധത്തിന് കാരണം.ഇതിന് പുറമേ വിപണിയിൽ അസംസ്കൃത എണ്ണ കൂടുതൽ ലഭ്യമാക്കാനുളള സൗദിയുടെ ശ്രമവും വിലയിൽ പ്രതിഫലിച്ചു.
ആദ്യത്തെ ഗൾഫ് യുദ്ധത്തിന്റെ തുടക്കത്തിൽ അതായത് 1991 ജനുവരി 17 ന് ശേഷമുള്ള ഏറ്റവും വലിയ ശതമാന ഇടിവാണ് ഇത്. 2016 ഫെബ്രുവരി 12 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയുമാണ് ഇന്നത്തേത്.
ബ്രെൻറ് ക്രൂഡ് ഫ്യൂച്ചറുകൾ ഇന്ന് ബാരലിന് 14.25 ഡോളർ അഥവാ 31.5 ശതമാനം ഇടിഞ്ഞ് 31.02 ഡോളറിലെത്തി..ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്നത് ബ്രെൻറ് ക്രൂഡ് ആണ്..ഏകദേശം 13 ഡോളറിന്റെ കുറവാണ് ഒറ്റയടിക്ക് ഉണ്ടായത്. ഇനിയും വില ഇടിയുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്
ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ, ലോകത്തിലെ രണ്ടാമത്തെ വലിയ ഉൽപാദക രാജ്യമായ റഷ്യയോടാണ് വിലയുടെ കാര്യത്തിൽ മത്സരിക്കുന്നത്. ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് രാജ്യങ്ങൾ (ഒപെക്) നിർദ്ദേശിച്ച ഉൽപാദന വെട്ടിക്കുറക്കലിന് ശേഷമാണിത്.
അതേസമയം ഒപെക്കും റഷ്യയും തമ്മിലുള്ള നിലവിലെ വിതരണ കരാർ മാർച്ച് അവസാനത്തോടെ അവസാനിക്കാനിരിക്കെ, ഏപ്രിലിൽ പ്രതിദിനം 10 മില്യൺ ബാരലിന്റെ (ബിപിഡി) ക്രൂഡ് ഉൽപാദനം ഉയർത്താനാണ് സൗദി അറേബ്യ പദ്ധതിയിടുന്നതെന്നും റിപ്പോർട്ടുകളുണ്ട്
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന്, സാമ്പത്തിക ഇടിവ് മൂലമുണ്ടായ വിലക്കുറവ് സ്ഥിരപ്പെടുത്തുന്നതിനായാണ് ഉത്പാദനം വെട്ടിക്കുറയ്‌ക്കുന്നത് ഒപെക്കും മറ്റ് നിർമ്മാതാക്കളും പിന്തുണച്ചത്. കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാനാകാത്തതിനാൽ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയും ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരുമായ ചൈനയുടെ ഇറക്കുമതി കുറച്ചതും വിലയിടിയാൻ കാരണമായി . മറ്റ് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇറ്റലി, ദക്ഷിണ കൊറിയ ,അമേരിക്ക എന്നിവിടങ്ങളിലേക്കും കൊറോണ വൈറസ് വ്യാപിക്കാൻ തുടങ്ങിയതോടെ ഈ വർഷം എണ്ണയുടെ ആവശ്യം വീണ്ടും കുറയുമെന്ന ആശങ്കകൾ വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്...ഇതോടെ വില്യിടിവ് റെക്കോഡ് നിരക്കിൽ എത്തുകയാണ്
ആഗോളവിപണിയുടെ ചുവടുപിടിച്ച് ഇന്ത്യൻ വിപണിയിലും ഇന്ധനവില കുറഞ്ഞിട്ടുണ്ട് . തുടർ ച്ചയായ അഞ്ചാം ദിവസമാണ് ഇന്ധനവില കുറയുന്നത്. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 72.73 രൂപയായി. ഏകദേശം 24 പൈസയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഡീസൽ വിലയിലും ഇടിവുണ്ടായിട്ടുണ്ട്. 26 പൈസയുടെ ഇടിവോടെ ഒരു ലിറ്റർ ഡീസലിന്റെ വില 66.92 രൂപയായി. കഴിഞ്ഞ അഞ്ചുദിവസം കൊണ്ട് 85 പൈസയുടെ ഇടിവാണ് പെട്രോളിൽ ഉണ്ടായത്. ഡീസലിൽ 80 പൈസയുടെയും കുറവ് രേഖപ്പെടുത്തി. രണ്ടാഴ്ചത്തെ വില പരിശോധിച്ചാൽ ഏകദേശം പെട്രാളിലും ഡീസലിലും ഒന്നരരൂപയുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്
തിരുവനന്തപുരത്ത് പെട്രോളിനും ഡീസലിനും യഥാക്രമം 74, 68 രൂപ എന്നിങ്ങനെയാണ് വില. കോഴിക്കോട് യഥാക്രമം 73, 67 രൂപ നൽകണം.
https://www.facebook.com/Malayalivartha