ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 1655 പോയന്റ താഴ്ന്നു
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 1655 പോയന്റ്താഴ്ന്നു. നിഫ്റ്റിയാകട്ടെ 491 പോയന്റും. ബിഎസ്ഇയില്‍ 97 കമ്പനികളുടെ ഓഹരികള്‍മാത്രമാണ് നേട്ടത്തിലുള്ളത്. 1397 ഓഹരികള്‍ നഷ്ടത്തിലാണ്. കൊറോണ ഭീതിയില്‍ പലരാജ്യങ്ങളും യാത്രവിലക്ക് വന്നതും വിപണിയുടെ കരുത്ത് ചോര്‍ത്തി.
ആഗോള വിപണികളെല്ലാം കനത്ത നഷ്ടത്തിലാണ്. ജപ്പാന്റെ നിക്കി 3.3 ശതമാനവും ഒസ്ട്രേലിയയിലെ സൂചിക 3.7 ശതമാനവും നഷ്ടത്തിലാണ്. കൊറിയന്‍ സൂചിക നാലുവര്‍ഷത്തെ താഴ്ന്ന നിലവാരത്തിലെത്തി. ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, വേദാന്ത, യെസ് ബാങ്ക്, ആക്സസ് ബാങ്ക്, എസ്ബിഐ, ഹിന്‍ഡാല്‍കോ, ഗ്രാസിം ഗെയില്‍ ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളെല്ലാം നഷ്ടത്തിലാണ്.
"
https://www.facebook.com/Malayalivartha