നഷ്ടം നേരിട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണികളില്‍ താല്‍കാലികമായി വ്യാപാരം നിര്‍ത്തി
നഷ്ടം നേരിട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണികളില്‍ താല്‍കാലികമായി വ്യാപാരം നിര്‍ത്തി. 45 മിനിട്ട് നേരത്തേക്കാണ് വ്യാപാരം നിര്‍ത്തിവെച്ചത്. വ്യാപാരം തുടങ്ങിയ ഉടന്‍ ഇരു സൂചികകളും 10 ശതമാനത്തിന്റെ നഷ്ടം നേരിട്ടതോടെയാണ് വ്യാപാരം നിര്‍ത്തിവെക്കാന്‍. 2008ന് ശേഷം ഇതാദ്യമായാണ് ഓഹരി വിപണികളില്‍ വ്യാപാരം നിര്‍ത്തുന്നത്. ആഗോള വിപണിയിലെ വില്‍പന സമ്മര്‍ദം മൂലമാണ് ഓഹരി വിപണിയില്‍ വന്‍ നഷ്ടമുണ്ടായത്.
ദേശീയ സൂചിക നിഫ്റ്റി മൂന്ന് വര്‍ഷത്തിനിടയിലെ കുറഞ്ഞ നിരക്കിലാണ് വ്യാപാരം തുടങ്ങിയത്. 966.1 പോയിന്റ് നഷ്ടത്തോടെ നിഫ്റ്റി 8,624.05ലെത്തി. 10.07 ശതമാനമാണ് നിഫ്റ്റിയില്‍ രേഖപ്പെടുത്തിയ നഷ്ടം. സെന്‍സെക്‌സും 2400 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. 9.41 ശതമാനത്തിന്റെ നഷ്ടം സെന്‍സെക്‌സിലുമുണ്ടായി.
മറ്റ് ഏഷ്യന്‍ വിപണികളും വന്‍ നഷ്ടമാണ് അഭിമുഖീകരിക്കുന്നത്. ജപ്പാന്‍ സൂചിക നിക്കി 8.3, ചൈനയിലെ ഷാങ്ഹായ് 3.3, ഹോങ്‌ങ്കോങ് ഹാങ്‌സങ് ആറ്, സിംഗപ്പൂര്‍ അഞ്ച്, ദക്ഷിണകൊറിയയിലെ കോസപി അഞ്ച് ശതമാനം എന്നിങ്ങനെയാണ് വിവിധ സൂചികകളില്‍ രേഖപ്പെടുത്തിയ നഷ്ടം.
https://www.facebook.com/Malayalivartha