കൊറോണ ഭീതിക്കൊപ്പം ഇരുട്ടടിയായി ഇന്ധനവിലയും; പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നു രൂപ വർധിപ്പിച്ച് കേന്ദ്ര സർക്കാർ; ലക്ഷ്യം രണ്ടായിരം കോടിയുടെ അധിക വരുമാനം?
ഇന്ധനവില വർധിപ്പിച്ച് കേന്ദ്ര സർക്കാർ...പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നു രൂപ കൂടി ... കേന്ദ്ര ലക്ഷ്യംരണ്ടായിരം കോടി രൂപയുടെ അധിക വരുമാനം
കൊറോണ മൂലംവിപണിയിലാകെ മാന്ദ്യം അനുഭവപ്പെടുമ്പോൾ ഇന്ധനവില കുത്തനെ കൂടുന്നു.. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നു രൂപയാണ് വർധിപ്പിച്ചത്. എക്സൈസ് തീരുവ ലിറ്ററിന് മൂന്നു രൂപ വർധിപ്പിച്ച് കേന്ദ്രം വിജ്ഞാപനമിറക്കിയതിനു പിന്നിൽ രണ്ടായിരം കോടിയുടെ അധിക വരുമാനമാണ് കേന്ദ്രം ലക്ഷ്യംവയ്ക്കുന്നത് എന്നും പറയുന്നു.. .
രാജ്യാന്തരവിപണിയിൽ ക്രൂഡോയിൽ എക്കാലത്തേയും കുറഞ്ഞ നിരക്കിലായിരിക്കുമ്പോഴാണ് വരുമാനം വർധിപ്പിക്കാനുള്ള കേന്ദ്ര നീക്കം എന്നത് പ്രതിഷേധത്തിന് കാരണമാകുന്നുണ്ട് ....എണ്ണയുടെ പ്രത്യേക തീരുവ രണ്ടു രൂപയും റോഡ് സെസ് ഒരു രൂപയുമായാണ് വർധിപ്പിച്ചിരിക്കുന്നത്.
അസംസ്കൃത എണ്ണയുടെ വില കഴിഞ്ഞ ജനുവരിയിൽ 64 ഡോളർ ആയിരുന്നു.. എന്നാൽ ഇന്ന് വില 31 ഡോളറായി താഴേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്.എന്നിട്ടും ഇന്ധനവില കുതിച്ചുയർന്നതാണ് പ്രതിഷേധത്തിന് കാരണം ..മാത്രമല്ല അസംസ്കൃത എണ്ണയുടെ വില കുറയുന്നതിന് ആനുപാതികമായി എണ്ണ വില കുറയ്ക്കാൻ കമ്പനികൾ തയാറായിട്ടില്ല. ജനുവരിയിലെ വിലയിൽനിന്ന് ഏകദേശം ആറു രൂപയുടെ കുറവ് മാത്രമാണ് ഉണ്ടായിരിക്കുന്നത്
2005-06 ൽ അസംസ്കൃത എണ്ണയുടെ വില ബാരലിന് 35 ഡോളറായിരുന്ന സമയത്ത് രാജ്യത്ത് പെട്രോളിനു 57 രൂപ മാത്രമായിരുന്നു. എന്നാൽ അസംസ്കൃത എണ്ണ വില ബാരലിന് 31 ഡോളറായി കുറഞ്ഞിട്ടും എഴുപത് രൂപയ്ക്കു മുകളിലാണ് ഇപ്പോഴത്തെ വില എന്നതും എടുത്തുപറയേണ്ടതാണ് .
എണ്ണ കമ്പനികൾക്ക് വില നിശ്ചയിക്കാനുള്ള അധികാരം നൽകിയതിനു ശേഷം എണ്ണ വില കൂടുമ്പോൾ ആനുപാതികമായി വില വർധിപ്പിക്കുന്ന കമ്പനികൾ കുറയുമ്പോൾ അതിനനുസരിച്ചു വില കുറക്കാറില്ല ..ഇതിന്റെ കൂടെ ഇന്ധന വില വർധന കൂടിയാകുമ്പോൾ സാധാരണക്കാരന്റെ നടുവൊടിയും
https://www.facebook.com/Malayalivartha