സ്വര്‍ണവിലയില്‍ വന്‍ ഇടിവ്..... പവന് 1000 രൂപ കുറഞ്ഞു
സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. മാസാരംഭത്തില്‍ ചരിത്രം സൃഷ്ടിച്ച വിലയായിരുന്നു. ഇപ്പോഴിതാ വന്‍ കുതിപ്പിന് ശേഷം സ്വര്‍ണവില തകര്‍ന്നടിയുന്നു. ഇന്ന് മാത്രം രണ്ടുതവണയായി ആയിരം രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ പവന് 29600 രൂപയായി. ഗ്രാമിന് 3700 രൂപയാണ് വില.
ഇന്നലെ 30600 രൂപയായിരുന്നു പവന്. ചൊവ്വാഴ്ച രാവിലെ 800 രൂപയിടിഞ്ഞാണ് വ്യാപാരം തുടങ്ങിയത്. തുടര്‍ന്ന് ഉച്ച 12 ഓടെ 200 രൂപ കൂടി കുറയുകയായിരുന്നു. എട്ടുദിവസത്തിനിടെ 2720 രൂപയാണ് പവന് കുറഞ്ഞത്. ഈ മാസം ആറിന് 32320 രൂപയായി സ്വര്‍ണ വില ചരിത്രം സൃഷ്ടിച്ചിരുന്നു.
എന്നാല്‍, 10ാം തീയ്യതി മുതല്‍ വില തിരിച്ചിറങ്ങി തുടങ്ങി. കൊറോണയുടെ ആദ്യഘട്ടത്തില്‍ തകര്‍ന്ന ഓഹരി വിപണിയില്‍നിന്ന് വമ്പന്‍മാര്‍ തങ്ങളുടെ നിക്ഷേപം സ്വര്‍ണത്തിലേക്ക് മാറ്റിയതാണ് വിലകൂടാനിടയാക്കിയത്. എന്നാല്‍, കൊറോണ ലോകവ്യാപകമായതോടെ ആഗോള വിപണി അനിശ്ചിതത്വത്തിലായി. ഇത് സ്വര്‍ണവിലയെ പ്രതികൂലമായി ബാധിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha