നേട്ടവുമായി ഇന്ത്യന്‍ വിപണികള്‍... പൊതുമേഖലാ ബാങ്കുകളുടെയും മെറ്റല്‍ കൗണ്ടറുകളിലെയും ഓഹരികള്‍ നേട്ടത്തില്‍
പൊതുമേഖലാ ബാങ്കുകളുടെയും മെറ്റല്‍ കൗണ്ടറുകളിലെയും ഓഹരികള്‍ നേട്ടത്തില്‍. വാങ്ങലുകാരുടെ എണ്ണം കൂടിയ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റുകള്‍ ഇന്ന് ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന് കുതിച്ചുയര്‍ന്നത്. വോളിറ്റാലിറ്റി സൂചികയായ ഇന്ത്യ VIX സൂചികകളില്‍ അസ്ഥിരമായ തുടക്കമാണിന്നുണ്ടായത്.
നേരത്തെ സെഷനില്‍ 500 പോയിന്റ് ഇടിഞ്ഞതിന് ശേഷം ബിഎസ്ഇ ഓഹരി 576 പോയിന്റ് അഥവാ 1.84 ശതമാനം ഉയര്‍ന്ന് 31,970 ലെവലില്‍ എത്തി. നിഫ്റ്റി 50 സൂചിക 177 പോയിന്റ് അഥവാ 1.93 ശതമാനം ഉയര്‍ന്ന് 9,370 ലെവലില്‍ വ്യാപാരം നടത്തുന്നു.
നിഫ്റ്റി സെക്ടറല്‍ സൂചികകളില്‍ ഭൂരിഭാഗവും ഗ്രീന്‍ സെക്ടറിലാണ്. നിഫ്റ്റി മെറ്റല്‍ സൂചിക 3 ശതമാനം ഉയര്‍ന്നു, നിഫ്റ്റി ഫാര്‍മ സൂചിക രണ്ട് ശതമാനം ഉയര്‍ന്ന് നേട്ടത്തില്‍ മുന്നിലെത്തി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 33 പോയിന്റ് അഥവാ 0.28 ശതമാനം ഉയര്‍ന്നു.
a
https://www.facebook.com/Malayalivartha