ഓഹരി സൂചികകളിലെ ചാഞ്ചാട്ടം തുടരുന്നു....സെന്‍സെക്സ് 184 പോയന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ 350 പോയന്റ് നഷ്ടത്തിലും
കൊറോണ ഭീതിയില്‍ രാജ്യത്തെ ഓഹരി സൂചികകളിലെ ചാഞ്ചാട്ടം തുടരുന്നു. സെന്‍സെക്സ് 184 പോയന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ 350 പോയന്റ് നഷ്ടത്തിലായി. സെന്‍സെക്സ് 27960ലും നിഫ്റ്റി 46 പോയന്റ് നഷ്ടത്തില്‍ 8216ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 853 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 368 ഓഹരികള്‍ നഷ്ടത്തിലുമാണ്. 34 ഓഹരികള്‍ക്ക് മാറ്റമില്ല.എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്സി, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍.
ഗെയില്‍, പവര്‍ഗ്രിഡ് കോര്‍പ്, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, എച്ച്സിഎല്‍ ടെക്, വേദാന്ത, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
https://www.facebook.com/Malayalivartha