മുംബൈയില്‍ ഓഫീസുകള്‍ക്ക് അവധിയാണെങ്കിലും ഓഹരി വിപണി പ്രവര്‍ത്തിക്കും
മുംബൈയില്‍ ഓഫീസുകള്‍ക്ക് അവധിയാണെങ്കിലും ഓഹരി വിപണി പ്രവര്‍ത്തിക്കും. മുംബൈ, പൂണെ, നാഗ്പൂര്‍ തുടങ്ങിയ നഗരങ്ങളിലെ ഓഫീസുകള്‍ മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉത്തരവിട്ടിരുന്നു.ബാങ്കിങ് സ്ഥാപനങ്ങള്‍, സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍, ബ്രോക്കിങ് ഹൗസുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ഉദ്ധവ് താക്കറെ ട്വിറ്ററിലൂടെ പിന്നീട് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഓഹരി വിപണിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ വഴിയൊരുങ്ങിയത്.
രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലാണ് ബി.എസ്.ഇയുടെയും എന്‍.എസ്.ഇയുടെയും ആസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സെബിയുടെ ആസ്ഥാനവും മുംബൈയിലാണ്. പ്രധാന ബ്രോക്കിങ് ഹൗസുകളുടെ ഓഫീസുകളും മുംബൈയിലാണ് സ്ഥിതി ചെയ്യുന്നത്.
"
https://www.facebook.com/Malayalivartha