കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്
കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 76.15 ലെത്തി. റെക്കോര്‍ഡ് ഇടിവാണ് രൂപയുടെ മൂല്യത്തില്‍ രേഖപ്പെടുത്തിയത്. ആഗോള ധന വിപണിയില്‍ തുടര്‍ച്ചയായി മാന്ദ്യം നേരിട്ടതാണ് രൂപക്ക് തിരിച്ചടിയായത്. രാവിലെ 9.15ന് ഡോളറിനെതിരെ 76.15 നായിരുന്നു രൂപയുടെ വിനിമയം.
മുന്‍ ദിവസത്തെ അപേക്ഷിച്ച് 1.25 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ബോംബെ ഓഹരി വിപണി സൂചികയായ സെന്‍സെക്‌സിലും നിഫ്റ്റിയിലും കനത്ത ഇടിവോടെയാണ് വ്യാപാരം പുരോഗമിക്കുന്നത്.
"
https://www.facebook.com/Malayalivartha