പെട്രോളിനും ഡീസലിനുമുള്ള എക്‌സൈസ് തീരുവ ലിറ്ററിന് എട്ടു രൂപ വീതം കൂട്ടാനുള്ള നിയമഭേദഗതി ലോക്സഭ അംഗീകരിച്ചു
പെട്രോളിനും ഡീസലിനുമുള്ള എക്‌സൈസ് തീരുവ ലിറ്ററിന് എട്ടു രൂപ വീതം കൂട്ടാനുള്ള നിയമഭേദഗതി ലോക്സഭ അംഗീകരിച്ചു. ഭാവിയില്‍ പെട്രോള്‍, ഡീസല്‍ തീരുവ കൂട്ടുന്നതിന് സര്‍ക്കാരിന് അധികാരം നല്‍കികൊണ്ടുള്ളതാണ് പുതിയ നിയമഭേദഗതി. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ഭേദഗതിക്ക് ലോക്സഭ ശബ്ദവോട്ടോടെ അംഗീകാരം നല്‍കുകയായിരുന്നു. പുതിയ ഭേദഗതി അനുസരിച്ച് ആവശ്യമുള്ള ഘട്ടങ്ങളില്‍ പെട്രോളിന്റെ തീരുവ 18 രൂപ വരെയും ഡീസലിന്റെ നിരക്ക് 12 രൂപ വരെയും ഉയര്‍ത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട്.
അതേസമയം ഇത് ഇപ്പോഴത്തെ ആവശ്യത്തിനല്ലെന്നും ഭാവിയില്‍ നടപടി സ്വീകരിക്കുന്നതിനാണെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
ധനകാര്യചട്ടത്തിലെ എട്ടാം പട്ടിക ഭേദഗതി ചെയ്താണ് പുതിയ എക്‌സൈസ് തീരുവ നിരക്ക് പരിധി അംഗീകരിച്ചത്. ഈ മാസം 14-ന് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ മൂന്നുരൂപ വീതം വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ എട്ടു രൂപയുടെ വര്‍ദ്ധന.
https://www.facebook.com/Malayalivartha